ഐസിഐസിഐ ബാങ്ക് താങ്ങാവുന്ന ഭവനമേഖലയിൽ 6700 കോടി വായ്പ നൽകി

Posted on: January 27, 2018

കൊച്ചി : ഐസിഐസിഐ ബാങ്ക് താങ്ങാവുന്ന ഭവനമേഖലയിൽ ആദ്യമായി വീടു വാങ്ങുന്നവർക്ക് നാലുവർഷത്തിനുള്ളിൽ 6700 കോടി രൂപ വായ്പയായി നൽകി. പ്രഥം എന്ന ഈ വായ്പ വഴി ദുർബലവിഭാഗങ്ങളിലേയും താഴ്ന്ന വരുമാനക്കാരിലേയും 51,000 പേർക്ക് വീടു വാങ്ങുവാൻ ഐസിഐസിഐ ബാങ്ക് കളമൊരുക്കി. മുപ്പതു ലക്ഷം രൂപ വരെ മൂല്യമുള്ള വീടുകൾ വാങ്ങുന്നതിനാണ് ഈ പദ്ധതിയിൽ വായ്പ നൽകിയതെന്ന് ഐസിഐസിഐ ബാങ്ക് എക്‌സിക്യൂട്ടീവ് ഡയറക്ടർ അനൂപ് ബാഗ്ചി പറഞ്ഞു.

ഭവന വായ്പകൾ രാജ്യമെങ്ങും എളുപ്പത്തിലും വേഗത്തിലും ലഭ്യമാക്കുവാൻ രാജ്യത്തെ രണ്ടും മൂന്നും നിര നഗരങ്ങളിൽ നൂറു പുതിയ വായ്പാ പ്രോസസിംഗ് കേന്ദ്രങ്ങൾ തുറന്നിട്ടുണ്ടെന്നും ബാഗ്ചി പറഞ്ഞു. ബാങ്ക് വെബ്‌സൈറ്റ് വഴി ഓൺലൈൻ വായ്പ അനുവദിക്കുവാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്.