അമേരിക്കയിൽ നിന്ന് പണമയയ്ക്കൽ : എസ് ബി ഐ ട്രാൻസ്ഫാസ്റ്റുമായി ധാരണയിൽ

Posted on: January 17, 2018

മുംബൈ : അമേരിക്കയിൽ നിന്ന് ഇന്ത്യയിലേക്കു പണമയക്കുന്നതിനായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അമേരിക്കയിലെ ട്രാൻസ്ഫാസ്റ്റ് റെമിറ്റൻസുമായി ധാരണയിലെത്തി. എസ് ബി ഐ അന്താരാഷ്ട്ര ബാങ്കിംഗ് വിഭാഗം ചീഫ് ജനറൽ മാനേജർ സുജിത്ത് കുമാർ വർമ്മ, ട്രാൻസ്ഫാസ്റ്റ് റെമിറ്റൻസിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസർ സമീഷ് കുമാർ എന്നിവർ ചേർന്ന് ധാരണാപത്രം ഒപ്പു വെച്ചു.

ലോകത്തെ 120 ഏറെ രാജ്യങ്ങളിലെ ആറു ബില്യണിലേറെ ജനങ്ങൾക്കു ട്രാൻസ്ഫാസ്റ്റ് സേവനമെത്തിക്കുന്നു. മത്സരാധിഷ്ഠിതമായ നിരക്കുകൾ, അതിവേഗ പണം കൈമാറ്റം, വ്യക്തിഗത സേവനങ്ങളിലൂടെ പണം കൈമാറ്റത്തെക്കുറിച്ചറിയിക്കൽ തുടങ്ങി നിരവധി സവിശേഷതകളാണ് ട്രാൻസ്ഫാസ്റ്റിനുള്ളത്.

പ്രവാസി ഇന്ത്യക്കാർക്ക് ഏറെ സൗകര്യപ്രദമായി പണമയക്കാൻ ഈ ധാരണ സഹായകമാകുമെന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ എസ് ബി ഐ അന്താരാഷ്ട്ര ബാങ്കിംഗ് വിഭാഗം ഡെപ്യൂട്ടി മാനേജിംഗ്് ഡയറക്ടർ സിദ്ധാർത്ഥ സെൻഗുപ്ത ചൂണ്ടിക്കാട്ടി.