പ്രൊജക്ട് നിശ്ചയ് യുമായി ഐഡിബിഐ ബാങ്ക്

Posted on: September 30, 2017

കൊച്ചി : സാമ്പത്തിക പ്രകടനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഐഡിബിഐ ബാങ്ക്, ബോസ്റ്റൺ കൺസൾട്ടിംഗ് ഗ്രൂപ്പുമായി സഹകരിച്ച് പ്രൊജക്ട് നിശ്ചയ് എന്ന പദ്ധതിക്ക് തുടക്കം കുറിച്ചു. ഐഡിബിഐ ബാങ്ക് സീനിയർ മാനേജ്‌മെന്റിന്റെ നേതൃത്വത്തിൽ ബിസിജിയോടൊപ്പം ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. ബാങ്കിന്റെ സ്ഥായിയായ വളർച്ചയ്ക്കും ലാഭത്തിനും ചെലവു നിയന്ത്രിക്കേണ്ട ഭാഗങ്ങളേതെന്നും പരമാവധി വരുമാനം ഉണ്ടാക്കേണ്ടതെങ്ങനെയെന്നും ബിസിജി കണ്ടെത്തും.

കൺസൾട്ടിംഗ് സഹകാരിയുടെ പിന്തുണയോടെ കൂടുതൽ കരുത്താർജിക്കുമെന്ന് ഐഡിബിഐ ബാങ്ക് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ മഹേഷ് കുമാർ ജയിൻ പറഞ്ഞു. വരുമാന വർധന, ചെലവു ചുരുക്കൽ, അസറ്റ് പ്രൊഡക്റ്റീവിറ്റി, ഓവറോൾ പ്രോഗ്രാം മാനേജ്‌മെന്റ് എന്നിങ്ങനെ നാലു നിർണായക മേഖലകൾ കേന്ദ്രീകരിച്ചായിരിക്കും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും.