അന്ധരായ സ്റ്റാഫ് അംഗങ്ങൾക്ക് ബാങ്ക് ഓഫ് ഇന്ത്യ പരിശീലനം നൽകി

Posted on: September 23, 2017

കൊച്ചി : ബാങ്ക് ഓഫ് ഇന്ത്യയുടെ ഉന്നത പരിശീലന സ്ഥാപനമായ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് ബാങ്കിന്റെ അന്ധരായ ജോലിക്കാർക്കുവേണ്ടി ത്രിദിന പരിശീലന പരിപാടി സംഘടിപ്പിച്ചു. ബാങ്ക് ആദ്യമായിട്ടാണ് ഇത്തരത്തിലൊരു പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്.

സെപ്റ്റംബർ 18 മുതൽ 20 വരെ നടന്ന മൂന്നു ദിവസത്തെ പരിശീലന പരിപാടിയിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള 33 പേർ പങ്കെടുത്തു. ബാങ്ക് ഉപയോഗിക്കുന്ന ഫിനാക്കിൾ സോഫ്റ്റ്‌വേറിൽ പ്രായോഗിക പരിശീലനമാണ് ഇവർക്കു ലഭ്യമാക്കിയത്. ഇവരെ ബാങ്കിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരികയും തൊഴിൽ ശക്തിയുടെ അവിഭാജ്യഘടകമായി മാറ്റുകയും ചെയ്യുകയെന്നതാണ് ഈ പരിശീലന പരിപാടിയുടെ ലക്ഷ്യം.

ഇതിനാവശ്യമായ അടിസ്ഥാനസൗകര്യങ്ങളും ഐടി സപ്പോർട്ടും ബാങ്ക് ഇവർക്കു ലഭ്യമാക്കുവാൻ ഉദ്ദേശിക്കുന്നു. ഈ പരിശീലനപരിപാടി ഒരു തുടക്കമാണെന്നും ഇതൊരു ഒറ്റത്തവണ പദ്ധതിയല്ലെന്നും ക്രമമായ വേളകളിൽ തുടർ പരിശീലന പരിപാടികൾ ഉണ്ടാവുമെന്നും ബാങ്ക് അധികൃതർ പറഞ്ഞു.

TAGS: Bank Of India |