യെസ് ബാങ്കിന് വേൾഡ്‌റെമിറ്റുമായി ഇൻസ്റ്റന്റ് മണി ട്രാൻസ്ഫർ ധാരണ

Posted on: September 8, 2017

കൊച്ചി : യെസ് ബാങ്ക് ലണ്ടനിലെ വേൾഡ്‌റെമിറ്റുമായി ചേർന്ന് ഇൻസ്റ്റന്റ് മണി ട്രാൻസ്ഫർ  ആരംഭിച്ചു. വിദേശത്തു താമസിക്കുന്നവർക്ക് മൊബൈൽ ഫോണിൽ നിന്നു ഇന്ത്യയിലുള്ള കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും തത്സമയം ബാങ്ക് വഴി പണം കൈമാറാൻ സാധിക്കും. 

വിദേശത്തു താമസിക്കുന്ന 16 ദശലക്ഷം ഇന്ത്യക്കാർക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. അമ്പതു രാജ്യങ്ങളിൾനിന്നു ഇത്തരത്തിൽ പണം അയയ്ക്കുവാനുള്ള സംവിധാനമാണ് വേൾഡ് റെമിറ്റ് ലഭ്യമാക്കിയിട്ടുള്ളത്. വേൾഡ് റെമിറ്റ് ഇന്ത്യയിൽ പ്രവർത്തനം തുടങ്ങിയ ശേഷം 1.2 ദശലക്ഷം പണം കൈമാറ്റം പൂർത്തിയാക്കി. വേൾഡ്‌റെമിറ്റിന്റെ ഇടപാടുകാർ പ്രതിമാസം 700000 മണി ട്രാൻസ്ഫറുകളാണ് ലോകത്തെ 140 ലക്ഷ്യങ്ങളിലേക്ക് നടത്തുന്നത്.

യെസ് ബാങ്കുമായുള്ള പങ്കാളിത്തം വഴി വിദേശത്തു താമസിക്കുന്ന ഇന്ത്യക്കാർക്ക് ഇന്ത്യയിലേക്ക് പണം അയയ്ക്കുവാൻ സൗകര്യപ്രദവും സുരക്ഷിതത്വവുമുള്ള മികച്ച സൗകര്യം ലഭിക്കുകയാണെന്ന് വേൾഡ്‌റെമിറ്റ് സ്ഥാപകനും സിഇഒയുമായ ഇസ്മയിൽ അഹമ്മദ് പറഞ്ഞു.

യുകെ ഉൾപ്പെടെ 50 രാജ്യങ്ങളിലെ പ്രവാസികൾക്ക് പ്രയാസം കൂടാതെ ഇന്ത്യയിലേക്കു പണം അയയ്ക്കുന്നതിനുള്ള വിപ്ലവാത്മകമായ സംവിധാനമാണ് വേൾഡ്‌റെമിറ്റിന്റെ സഹകരണത്തിലൂടെ ലഭിക്കുന്നതെന്ന് യെസ് ബാങ്ക് ഇൻർനാഷണൽ ബാങ്കിംഗ് ഗ്രൂപ്പ് പ്രസിഡന്റ് അരുൺ അഗർവാൾ പറഞ്ഞു.

TAGS: WorldRemit | Yes Bank |