അരുന്ധതി ഭട്ടാചാര്യ ബ്ലൂംബെർഗ് 50 ലിസ്റ്റിൽ

Posted on: September 11, 2014

Arundhati-Bhattacharya-big

ബ്ലൂംബെർഗ് തയാറാക്കിയ ഏറ്റവും സ്വാധീനമുള്ള 50 വ്യക്തികളുടെ പട്ടികയിൽ എസ് ബി ഐ ചെയർപേഴ്‌സൺ അരുന്ധതി ഭട്ടാചാര്യ ഇടംപിടിച്ചു. വിശദമായ ലിസ്റ്റ് ബ്ലൂംബെർഗ് മാസികയുടെ ഒക്‌ടോബർ ലക്കത്തിൽ പ്രസിദ്ധീകരിക്കും.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ചെയർപേഴ്‌സൺ എന്ന നിലയിൽ രാഷ്ട്രീയ ഇടപെടലുകളും വായ്പാ വിതരണത്തിലെ അഴിമതിയും ഒഴിവാക്കാൻ കൈക്കൊണ്ട നടപടികളാണ് അരുന്ധതിയെ ഏറ്റവും സ്വാധീനമുള്ള വ്യക്തികളുടെ ലിസ്റ്റിൽ ഉൾപ്പെടാൻ ഇടയാക്കിയത്. ബാങ്കർമാർ, ചിന്തകർ, അധികാര ദല്ലാളുകൾ, മണി മാനേജേഴ്‌സ്, പോളിസി മേക്കേഴ്‌സ് തുടങ്ങിയ അഞ്ചു വിഭാഗങ്ങളിൽ നിന്നാണ് 50 പേരെ ബ്ലൂംബെർഗ് തെരഞ്ഞെടുത്തത്.