കോട്ടക് മഹീന്ദ്ര ബാങ്കിന് സമ്പൂർണ ഡിജിറ്റൽ ബാങ്കിംഗ് ഇക്കോസിസ്റ്റം

Posted on: May 3, 2017

കൊച്ചി : കോട്ടക് മഹീന്ദ്ര ബാങ്ക് രാജ്യത്ത് ആദ്യമായി മുഴുവൻ ബാങ്കിംഗ് സേവനങ്ങളും മൊബൈലിൽ ലഭ്യമാക്കുന്ന ഡിജിറ്റൽ ബാങ്കിംഗ് ഇക്കോസിസ്റ്റം അവതരിപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഡിജിറ്റൽ ന്യൂ ഇന്ത്യ എന്ന കാഴ്ചപ്പാടിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ലളിതവും ഉപയോഗപ്രദവുമായ 811 കോട്ടക് മഹീന്ദ്ര ബാങ്ക് അവതരിപ്പിച്ചത്. എല്ലാ ഡിജിറ്റൽ ഇടപാടുകളും സൗജന്യമായി ലഭിക്കുന്ന സീറോ ബാലൻസ് സേവിംഗ്‌സ് അക്കൗണ്ട് ആണ് 811 വാഗ്ദാനം ചെയ്യുന്നത്. സേവിംഗ്‌സ് ബാങ്ക് അക്കൗണ്ട് ഉള്ള ഇടപാടുകാർക്ക് ഇത് വഴി പ്രതിവർഷം 6 ശതമാനം വരെ പലിശ ലഭിക്കും.

രാജ്യത്തെ 700 കേന്ദ്രങ്ങളിൽ പൂർണമായും പേപ്പർ രഹിതവും പൂർണമായും ഡിജിറ്റൽ സേവനങ്ങളാണ് 811 വാഗ്ദാനം ചെയ്യുന്നത്. കോട്ടക് മഹീന്ദ്ര ബാങ്കിന്റെ മൊബൈൽ ബാങ്കിംഗ് ആപ്പ് വഴി 5 മിനിട്ടിനുള്ളിൽ എവിടെയും ഏത് സമയത്തും ഇടപാട് നടത്താം. മൊബൈൽ വഴി ആധാർ അധിഷ്ഠിത ഒ ടി പി സേവനത്തിലൂടെ അക്കൗണ്ട് ഓപ്പൺ ചെയ്യാൻ കഴിയുന്ന ആദ്യ ബാങ്കാണ് കോട്ടക് മഹീന്ദ്ര. 811 തുറക്കാനും ഉപയോഗിക്കാനും ആധാർ നമ്പറും പാൻ നമ്പറും മാത്രം മതി.

ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പിൾ ആപ്പ് സ്റ്റോറിലും 811 ലഭ്യമാണ്. **811 ലേക്ക് മിസ് കോൾ നൽകിയും കോട്ടക് മഹീന്ദ്രയുടെ മൊബൈൽ ബാങ്ക് ആപ്പ് ഡൗൺലോഡ് ചെയ്യാം. മൊബൈലിൽ ഏറ്റവും മികച്ചതും ആധുനികവും വേറിട്ടതുമായ അനുഭവമാണ് 811 നൽകുന്നതെന്ന് കോട്ടക് മഹീന്ദ്ര ബാങ്ക് ചീഫ് ഡിജിറ്റൽ ഓഫീസർ ദീപക് ശർമ്മ പറഞ്ഞു.