ഐഡിബിഐ ബാങ്കിന് ഐഎസ്ഒ 22301:2012 സർട്ടിഫിക്കേഷൻ

Posted on: February 14, 2017

കൊച്ചി : ഐഡിബിഐ ബാങ്ക് റിസ്‌ക് മാനേജ്‌മെന്റ് ഡിപ്പാർട്ട്‌മെന്റിന്റെ ബിസിനസ് കണ്ടിന്യുവിറ്റി മാനേജ്‌മെന്റ് സിസ്റ്റത്തിന് (ബിസിഎംഎസ്) ഐഎസ്ഒ 22301:2012 സർട്ടിഫിക്കേഷൻ ലഭിച്ചു. ഐഡിബിഐ ബാങ്ക് ചീഫ് ജനറൽ മാനേജറും ചീഫ് റിസ്‌ക് ഓഫീസറുമായ ഹിരൺമോയ് ബിശ്വാസ് മുംബൈയിൽ നടന്ന ചടങ്ങിൽ ബിഎസ്‌ഐ ഗ്രൂപ്പ് ഇന്ത്യ സീനിയർ വൈസ് പ്രസിഡന്റ് അശോക് ബൽവാനിയിൽ നിന്നും സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. യുണൈറ്റഡ് കിംഗ്ഡം അക്രഡിറ്റേഷൻ സർവീസസിന്റെ അംഗീകൃത സർട്ടിഫിക്കേഷൻ സമിതികളിലൊന്നാണ് ബിഎസ്‌ഐ.

ഐഎസ്ഒ 22301:2012 സർട്ടിഫിക്കേഷൻ ലഭിക്കുന്ന ആദ്യ പൊതുമേഖല ബാങ്കാണ് ഐഡിബിഐ. ബാങ്കിന്റെ വിവിധങ്ങളായ പ്രവർത്തനങ്ങളെ മുനിർത്തിയാണ് സർട്ടിഫിക്കേഷൻ. ഇന്ത്യൻ ബാങ്കിങ് വ്യവസായത്തിൽ ഇത്തരം സർട്ടിഫിക്കേഷൻ ലഭിച്ചിട്ടുള്ള ചുരുക്കം ബാങ്കുകളിലൊന്നാണ് ഐഡിബിഐ.

TAGS: IDBI BANK |