കാഷ് ഫ്രീ ഇടപാടുകൾക്ക് സിപ്പി വാലറ്റുമായി ഡിസിബി ബാങ്ക്

Posted on: December 9, 2016

dcb-bank-cippy-digital-walകൊച്ചി : ഡിസിബി ബാങ്ക് കാഷ് ഫ്രീ ഇടപാടുകൾക്കായി സിപ്പി വാലറ്റ് ആപ്പ് അവതരിപ്പിച്ചു. മൊബൈലിലും ടാബിലും അധിഷ്ഠിതമായ ഈ ആപ്പ് ഉപഭോക്താക്കൾക്ക് മൊബൈൽ ഫോണിലൂടെ കാഷ് ഫ്രീ ഇടപാടിന് സൗകര്യമൊരുക്കുന്നു. എല്ലാവരുടെയും ഏതു ദൈനം ദിന ആവശ്യങ്ങളും നിറവേറ്റുന്നതിന് സിപ്പി സഹായിക്കുന്നു.

സ്പ്ലിറ്റ് ബിൽ എന്ന സൗകര്യം വാലറ്റ് ഇടപാടിൽ നൂതനമാണ്. സിപ്പി വാലറ്റ് അല്ലെങ്കിൽ ഏതെങ്കിലും മാർഗത്തിൽ ഉപയോഗിച്ച കാർഡോ പണമോ മൊബൈ ഫോണിലെ ഒറ്റ ക്ലിക്കിൽ ഗ്രൂപ്പുകളായി തിരിക്കാം.

റീട്ടെയ്‌ലർ അല്ലെങ്കിൽ സേവന ദാതാവിന്റെ എംവിസ ക്യൂആർ കോഡ് മൊബൈൽ കാമറ ഉപയോഗിച്ച് സ്‌കാൻ ചെയ്താൽ സിപ്പി വാലറ്റ് കാഷ്ഫ്രീ പേമെന്റിന് ഉപയോഗിക്കാം. സിപ്പി വാലറ്റ് ഉപഭോക്താവിന് തുക എത്രയെന്ന് സ്‌കാൻ ചെയ്ത് കടക്കാരന്റെ ബാങ്ക് അക്കൗണ്ടിലേക്ക് പണമടക്കാം. ബാങ്കിൽ നിന്ന് എംവിസ ക്യൂആർ കോഡിനും ഇതോടൊപ്പം അപേക്ഷിക്കാം.

സിപ്പി വാലറ്റ് അവതരിപ്പിക്കുന്നതിൽ സന്തോഷമുണ്ടെന്നും ഉപഭോക്താക്കളിൽ ഭൂരിഭാഗവും ഈ കാഷ് ഫ്രീ ഇടപാടിലേക്ക് മാറുമെന്നാണ് വിശ്വസിക്കുന്നതെന്ന് ഡിസിബി ബാങ്ക് റീട്ടെയിൽ, എസ്എംഇ ബാങ്കിംഗ് മേധാവി പ്രവീൺ കുട്ടി പറഞ്ഞു.

സിപ്പി വാലറ്റ് ഉപയോഗിക്കാൻ എളുപ്പമാണ്. ഉപഭോക്താവിന് പേര്, മൊബൈൽ നമ്പർ , ഇമെയിൽ ഐഡി നൽകി വാലറ്റ് ഡെബിറ്റ്, ക്രെഡിറ്റ് കാർഡ് വഴി ലോഡ് ചെയ്യാം. സിപ്പി വാലറ്റ് ഉപയോഗിച്ച് മൊബൈൽ അല്ലെങ്കിൽ ഡിടിഎച്ച് ബിൽ, റീച്ചാർജ് എന്നിവയൊക്കെ നടത്താം. കൂടാതെ ഉപയോക്താക്കൾക്ക് പണം അയക്കാനും ആരോടെങ്കിലും പണം ആവശ്യപ്പെടാനും സാധിക്കും. സിപ്പിയിൽ ഉടനടി സ്ഥിരീകരണവും എസ്എംഎസും ലഭിക്കും. സിപ്പി വാലറ്റ് വഴി ഉപഭോക്താക്കൾക്ക് വാട്‌സാപ്, എസ്എംഎസ്, ഇമെയിൽ എന്നിവയിലൂടെ ആരെങ്കിലുമായുള്ള ഇടപാടിന്റെ നില അറിയാനും കഴിയും.