ഓൺലൈൻ ഫീസ് : ഐസിഎഐയുമായി ഫെഡറൽ ബാങ്ക് ധാരണ

Posted on: November 25, 2016

federal-bank-icai-mou-big

കൊച്ചി : രാജ്യത്തെ സിഎ വിദ്യാർഥികൾക്ക് ഓൺലൈനായി ഫീസ് അടയ്ക്കുന്നതിന് ചാർട്ടേഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യയുമായി ഫെഡറൽ ബാങ്ക് ധാരണയായി. പങ്കാളിത്തത്തിനുള്ള ധാരണാപത്രം ന്യൂഡൽഹിയിൽ നടന്ന ചടങ്ങിൽ ബാങ്കും ഇൻസ്റ്റിറ്റ്യൂട്ടും തമ്മിൽ കൈമാറി.

വിദ്യാർഥികൾക്ക് ബുദ്ധിമുട്ടില്ലാതെ തങ്ങളുടെ ഫീസ് അടയ്ക്കാൻ ബാങ്കിന്റെ പേമെന്റ ഗേറ്റ്‌വേയിലൂടെ ഫെഡറൽ ബാങ്ക് സൗകര്യമൊരുക്കും. ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ വഴിയോ നെറ്റ് ബാങ്കിംഗ് വഴിയോ പണം അടയ്ക്കാം. ബാങ്കിന്റെ ഏറ്റവും പുതിയ യുപിഐ ആപ്ലിക്കേഷനായ ലോട്‌സ ഉൾപ്പെടെയുള്ള മൊബൈൽ ബാങ്കിംഗ് സൗകര്യങ്ങളും പണമടയ്ക്കാനായി ഉപയോഗിക്കാം.

ഏതെങ്കിലും ബാങ്കുമായി ചേർന്നുള്ള ഐസിഎഐയുടെ ആദ്യത്തെ സമഗ്ര പേയ്‌മെന്റ് ഗേറ്റ്‌വേ സേവനമാണിത്. ഐസിഎഐയുമായി കൈകോർക്കാനായത് അഭിമാനകരമായ കാര്യമാണെന്ന് ഫെഡറൽ ബാങ്ക് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ശാലിനി വാര്യർ പറഞ്ഞു.

TAGS: Federal Bank | ICAI |