ഐസിഐസിഐ ബാങ്ക് രാജ്യത്തെ ആദ്യ ബ്ലോക്‌ചെയിൻ ഇടപാട് നടപ്പാക്കി

Posted on: October 14, 2016

icici-bank-branch-big

കൊച്ചി : ഐസിഐസിഐ ബാങ്ക് ബ്ലോക്‌ചെയിൻ സാങ്കേതികവിദ്യ ഉപയോഗിച്ച് രാജ്യാന്തര വ്യാപാര ധന ഇടപാട് നടപ്പിലാക്കി. പശ്ചിമേഷ്യയിലെ പ്രമുഖ ബാങ്കിംഗ് ഗ്രൂപ്പായ എമിറേറ്റ്‌സ് എൻബിഡിയുടെ പങ്കാളിത്തത്തോടെയാണ് ഇടപാടു നടത്തിയത്.

ബ്ലോക്ക് ചെയിൻ ടെക്‌നോളജി വഴി രാജ്യാന്തര ഇടപാടു നടത്തുന്ന രാജ്യത്തെ ആദ്യത്തെ ബാങ്കും ലോകത്തിലെ ചുരുക്കം ചില ബാങ്കുകളിലും ഒന്നാണ് ഐസിഐസിഐ ബാങ്ക്. പർച്ചേസ് ഓർഡർ, ഇൻവോയിസ്, ഷിപ്പിംഗ് ആൻഡ് ഇൻഷുറൻസ് തുടങ്ങിയ രാജ്യാന്തര വ്യാപര രേഖകൾ സംബന്ധിച്ച സന്ദേശങ്ങൾ ബ്ലോക്‌ചെയിൻ ടെക്‌നോളജി വഴി തത്സമയം നൽകുകയും ഇടപാട് പ്രമാണപ്പെടുത്തുകയുമാണ് ബാങ്ക് ചെയ്യുന്നത്.

സാധാരണനിലയിൽ ഇത്തരം ഇടപാടുകൾ പൂർത്തിയാകുവാൻ സാധാരണഗതിയിൽ ദിവസങ്ങൾ വേണം. ബ്ലോക്‌ചെയിൻ ടെക്‌നോളജി വഴി ഏതാനും മിനിട്ടുകൾകൊണ്ട് ഇടപാട് പൂർത്തിയാക്കുവാൻ കഴിയും. ഇൻഫോസിസിന്റെ സബ്‌സിഡിയറിയായ എഡ്ജ് വെർവ് സിസ്റ്റംസിന്റെ സഹായത്തോടെയാണ് ബ്ലോക്ക്‌ചെയിൻ സംവിധാനം ലഭ്യമാക്കിയത്.

ബഹുകക്ഷി ബാങ്കിംഗ് ഇടപാടുകൾ പ്രയാസമില്ലാതെ, എളുപ്പത്തിൽ നടപ്പാക്കുവാൻ ബ്ലോക്ക്‌ചെയിൻ ടെക്‌നോളജി സഹായിക്കുമെന്ന് ഐസിഐസിഐ ബാങ്ക് മാനേജിംഗ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ ചന്ദാ കൊച്ചാർ പറഞ്ഞു.