കേരള ഗ്രാമീൺ ബാങ്ക് എല്ലാ പഞ്ചായത്തുകളിലേക്കും

Posted on: July 8, 2016

Kerala-Gramin-Bank-kochi-pr

കൊച്ചി : കേരള ഗ്രാമീൺ ബാങ്ക്, സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലേക്കും പ്രവർത്തനം വ്യാപിപ്പിക്കുമെന്ന് ചെയർമാൻ കെ.വി. ഷാജി പത്രസമ്മേളനത്തിൽ പറഞ്ഞു. നടപ്പ് സാമ്പത്തിക വർഷം 20 പുതിയ ശാഖകൾ കൂടി ആരംഭിക്കുന്നതോടെ ആകെ ശാഖകളുടെ എണ്ണം 615 ആകും. ടാബ്‌ലെറ്റ് ബാങ്കിംഗിലൂടെയും അക്ഷയ കേന്ദ്രങ്ങളിലൂടെയും കേരളത്തിലെ എല്ലാ പഞ്ചായത്തിലേക്കും പ്രവർത്തനം വ്യാപിപ്പിക്കാനാണു ലക്ഷ്യമെന്നും ചെയർമാൻ വിശദീകരിച്ചു.

കേരള ഗ്രാമീൺ ബാങ്കിന്റെ മൊത്തം ബിസിനസ് 25,000 കോടി രൂപ കവിഞ്ഞു. 2015-16 വർഷത്തെ പ്രവർത്തന ലാഭം 72 കോടി രൂപയാണ്. നിക്ഷേപം 12,679 കോടി രൂപയായി വർധിച്ചു. ആകെ വായ്പ 11,928 കോടി രൂപയാണ്. വായ്പയുടെ 59 ശതമാനം കാർഷിക ആവശ്യങ്ങൾക്കാണു നൽകിയിരിക്കുന്നത്. സംസ്ഥാനത്ത് എടിഎമ്മുകളുടെ എണ്ണം 270 ൽ എത്തിയെന്നും ചെയർമാൻ കെ.വി. ഷാജി ചൂണ്ടിക്കാട്ടി.

കേരള ഗ്രാമീൺ ബാങ്ക് ജനറൽമാനേജർ വി. ഹരിദാസൻ, റീജണൽ മാനേജർ കെ. പി. വാസുദേവൻ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.