ഫെഡറൽ ബാങ്കിന് മികച്ച സ്വകാര്യമേഖലാ ബാങ്കിനുള്ള പുരസ്‌കാരം

Posted on: December 18, 2015

Federal-Bank-State-Bankers-

കൊച്ചി : ബാങ്കേഴ്‌സ് ക്ലബ് കേരള ഘടകം ഏർപ്പെടുത്തിയ മികച്ച സ്വകാര്യ മേഖലാ ബാങ്കിനുള്ള പുരസ്‌കാരം ഫെഡറൽ ബാങ്കിന് ലഭിച്ചു.

കൊച്ചിയിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയിൽ നിന്നും ഫെഡറൽ ബാങ്ക് ചീഫ് ജനറൽ മാനേജരും കേരള നെറ്റ് വർക്ക് മേധാവിയുമായ കെ. ഐ. വർഗീസ് അവാർഡ് ഏറ്റുവാങ്ങി.