കേരള ഗ്രാമീൺ ബാങ്ക് വരാപ്പുഴ ശാഖ തുറന്നു

Posted on: November 22, 2015

KGB-Varappuzha-Inaug-Big

കൊച്ചി : കേരള ഗ്രാമീൺ ബാങ്കിന്റെ 575-ാമത് ശാഖ വരാപ്പുഴയിൽ തുറന്നു. ശാഖയുടെ ഉദ്ഘാടനം വി. ഡി. സതീശൻ എംഎൽഎ നിർവഹിച്ചു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശാ സനിൽ, ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജു ചുള്ളിക്കാട്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ. വി. കുഞ്ഞുമോൻ, വരാപ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. എസ്. മുഹമ്മദ്, വാർഡ് മെമ്പർ എൽസമ്മ ജോയ്, ചീഫ് മാനേജർ കെ. പി. വാസുദേവൻ, സിഡിഎസ് ചെയർപേഴ്‌സൺ നിഷാ മാർട്ടിൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ബാങ്ക് ജനറൽ മാനേജർ എൻ. കെ. കൃഷ്ണൻകുട്ടി ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.

എടിഎമ്മിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ. എസ്. മുഹമ്മദും, ലോക്കറിന്റെ ഉദ്ഘാടനം പഞ്ചായത്ത് മെമ്പർ എൽസമ്മ ജോയിയും, കിസാൻ കാർഡിന്റെ ഉദ്ഘാടനം കൃഷി ഓഫീസർ ബിന്ദു സി.എസും, ഡെപ്പോസിറ്റിന്റെ ഉദ്ഘാടനം വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറി പയസ് എ. കെ. യും നിർവഹിച്ചു.

റീജണൽ മാനേജർ മോഹനൻ എം. സ്വാഗതവും ബ്രാഞ്ച് മാനേജർ സനൽ സെബാസ്റ്റ്യൻ നന്ദിയും പറഞ്ഞു.