ഫെഡറൽ ബാങ്കിൽ ഫെഡ് ക്ലാസിക് പ്രീമിയം അക്കൗണ്ട്

Posted on: December 12, 2013

Federal-Bank_logo

ഉയർന്ന ശമ്പളമുള്ളവർക്കായി ഫെഡറൽ ബാങ്ക് ഫെഡ് ക്ലാസിക് പ്രീമിയം എന്ന ഫീച്ചർ റിച്ച് ഗ്രൂപ്പ് സേവിംഗ്‌സ് ബാങ്ക് സാലറി അക്കൗണ്ട് പദ്ധതി
അവതരിപ്പിച്ചു. ക്രെഡിറ്റ് കാർഡ് പലിശ നിരക്കുകളേക്കാൾ വളരെ താഴ്ന്ന നിലയിൽ, അടിസ്ഥാന നിരക്കിനേക്കാൾ രണ്ടു ശതമാനം കൂടുതൽ നിരക്കിൽ (നിലവിൽ 12.55 %) പരമാവധി ഒരു ലക്ഷം രൂപ വരെ ഓവർഡ്രാഫ്റ്റ് സൗകര്യം ഇതിൽ ലഭ്യമാണ്. ഈ പദ്ധതിയുടെ മുഖ്യ സവിശേഷതകളിലൊന്നാണിത്.

1,00,000 രൂപ വരെ പ്രതിമാസ ശമ്പളമുള്ളവർക്ക് സൗജന്യ വിസാ ഗോൾഡ്
കാർഡും 1,00,000 രൂപയ്ക്ക് മുകളിൽ ഉള്ളവർക്ക് സൗജന്യ വിസാ പ്ലാറ്റിനം കാർഡും നൽകും. ഉയർന്ന പിൻവലിക്കൽ പരിധികൾ
ഇതിലൂടെ ലഭ്യമാകും.

ബഹുരാഷ്ട്ര കമ്പനികളിലും ഐ.ടി. മേഖലയിലുമുള്ള പ്രഫഷണലുകൾക്കിടയിൽ കൂടുതലായി എത്തുവാനാണ് ഫെഡറൽ ബാങ്ക് ഉദ്ദേശിക്കുന്നതെന്ന്
റീട്ടെയിൽ ബിസിനസ് വിഭാഗം ജനറൽ മാനേജർ എ. സുരേന്ദ്രൻ പറഞ്ഞു.
ഓവർഡ്രാഫ്റ്റ് സൗകര്യം, ആകർഷകമായ പലിശ നിരക്ക്, പേഴ്‌സണൽ ലോൺ, 24 മണിക്കൂർ സൗജന്യ ഫോൺ ബാങ്കിംഗ് ഡോർ സ്റ്റെപ് ബാങ്കിങ്, ഇന്റർനെറ്റ് ബാങ്കിങ്, മൊബൈൽ ബാങ്കിംഗ് അറ്റ് പാർ ചെക്ക് ബുക്ക് തുടങ്ങി ഒട്ടനവധി സൗകര്യങ്ങളുള്ള ഉയർന്ന ശമ്പളക്കാർക്കുള്ള പേ റോൾ അക്കൗണ്ടാണിത്.

50,000 രൂപയ്ക്ക് മുകളിലുള്ള ബാലൻസ് ആവശ്യമെങ്കിൽ 50,000 രൂപയുടെ ഗുണിതങ്ങളായുള്ള ഒരു വർഷ കാലാവധി നിക്ഷേപങ്ങളായി മാറ്റുമെന്നതാണ് ഇതിന്റെ മറ്റൊരു സവിശേഷത. മിനിമം ബാലൻസ് നിബന്ധനകൾ ഇല്ലെന്നതും ഏത് എ.ടി.എമ്മും ചാർജുകളില്ലാതെ ഉപയോഗിക്കാമെന്നതും അടക്കം ഒട്ടനവധി സവിശേഷതകൾ ഇതിനുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.