എസ് ബി ടി പലിശനിരക്കു പുതുക്കി

Posted on: December 7, 2013

Sbt-Logo-s

സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ പ്രവാസി വിദേശനാണ്യ കാലാവധി നിക്ഷേപങ്ങൾക്ക് പുതുക്കിയ പലിശനിരക്കുകൾ നിലവിൽ വരുന്നു. അമേരിക്കൻ ഡോളറിലുള്ള എഫ്‌സിഎൻആർ നിക്ഷേപങ്ങൾക്ക് ഒരു വർഷം മുതൽ രണ്ടു വർഷത്തിൽ താഴെ വരെ കാലാവധിയിൽ വാർഷിക പലിശനിരക്ക് 2.59 ശതമാനം, രണ്ടു വർഷം മുതൽ മൂന്നു വർഷത്തിൽ താഴെവരെ 2.39, മൂന്നു വർഷം മുതൽ നാലു വർഷത്തിൽ താഴെ വരെ 4.66, നാലു വർഷം മുതൽ അഞ്ചു വർഷത്തിൽ താഴെ വരെ 5.06, അഞ്ചു വർഷത്തിന് 5.51 ശതമാനം എന്നിങ്ങനെയായിരിക്കും.

മേൽപ്പറഞ്ഞ കാലാവധികൾക്കുള്ള വാർഷിക പലിശ  നിരക്ക് പൗണ്ട് സ്റ്റെർലിങ്ങ് നിക്ഷേപങ്ങൾക്ക് യഥാക്രമം 2.87, 2.84, 5.11, 5.45, 5.77 ശതമാനവും യൂറോ നിക്ഷേപങ്ങൾക്ക് 2.45, 2.45, 4.62, 4.84, 5.07 ശതമാനം എന്നിങ്ങനെയും ആയിരിക്കും. ആർഎഫ്‌സി  നിക്ഷേപ വാർഷിക പലിശ  നിരക്ക് ആറു മാസം മുതൽ
ഒരുവർഷത്തിൽ താഴെ വരെ ഒരു ശതമാനം, ഒരു വർഷം മുതൽ രണ്ടു വർഷത്തിൽ താഴെ വരെ 2.59, രണ്ടു വർഷം മുതൽ മൂന്നു വർഷത്തിൽ താഴെ വരെ 2.39, മൂന്നു വർഷത്തിന് 4.66 ശതമാനം എന്നിങ്ങനെ പരിഷ്‌കരിച്ചു.