ഇന്ത്യൻ ബാങ്ക് പുതിയ ബാങ്കിംഗ് സേവനങ്ങൾ അവതരിപ്പിച്ചു

Posted on: November 24, 2013

Indian-Bank-Logo

ഇന്ത്യൻ ബാങ്കിൽ നിന്ന് ഏഴ് പുതിയ മൊബൈൽ, നെറ്റ് ബാങ്കിംഗ് ഉത്പന്നങ്ങൾ വിപണിയിലെത്തി. ചെന്നെയിൽ നടന്ന ചടങ്ങിൽ ബാങ്കിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ടി. എൻ ഭാസിൻ ഇവയുടെ വിപണനോദ്ഘാടനം നിർവഹിച്ചു.

രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ നിന്ന് 092895 92895 എന്ന നമ്പറിലേയ്ക്ക് വിളിച്ചാൽ അക്കൗണ്ട് ബാലൻസ് അറിയാവുന്ന ജസ്റ്റ് ഡയൽ ഫോർ ബാലൻസ്, ഇ-സ്റ്റാൻഡിംഗ് ഇൻസ്ട്രക്ഷന് രജിസ്റ്റർ ചെയ്യാവുന്ന സൗകര്യം, വെൽത്ത് മാനേജ്‌മെന്റിനുള്ള സവിശേഷ വെബ് ലിങ്ക്, ഡെപ്പോസിറ്റുകളുടെ ലീൻ നിർദേശങ്ങൾക്കുള്ള എസ്എംഎസ്, ചെക്ക് റിട്ടേൺ (ഇൻവാഡ്/ഔട്ട് വാഡ്) എസ്എംഎസ്, കുടിയേറ്റ തൊഴിലാളികൾക്ക് മൊബൈൽ വഴി റെമിറ്റൻസ് സേവനം, നെറ്റ് ബാങ്കിംഗിലൂടെ എൽസി അപ്ലിക്കേഷൻ സമർപ്പിക്കാനുള്ള സൗകര്യം ഇ-എൽസി എന്ന സൗകര്യം എന്നിവയാണ് പുതിയ സേവനങ്ങൾ.

TAGS: Indian Bank |