എയർഇന്ത്യ എക്‌സ്പ്രസിന് പുതിയ 8 വിമാനങ്ങൾ

Posted on: February 14, 2015

Air-India-Express-Boeing-73

സിംഗപ്പൂർ : എയർ ഇന്ത്യ എക്‌സ്പ്രസ് 2016-17 ൽ 8 പുതിയ വിമാനങ്ങൾ ഫ്‌ലീറ്റിൽ ഉൾപ്പെടുത്തുമെന്ന് സിഇഒ കെ. ശ്യാം സുന്ദർ. 189 സീറ്റുകളുള്ള ബോയിംഗ് ബി737-800 എൻജി വിമാനങ്ങളാണ് ലീസിന് എടുക്കുന്നത്. ഇതോടെ വിമാനങ്ങളുടെ എണ്ണം 25 ആകും.

പുതിയ വിമാനങ്ങൾ എത്തുന്നതോടെ കൂടുതൽ ഡെസ്റ്റിനേഷനുകളിലേക്ക് സർവീസ് വ്യാപിപ്പിക്കും. ലക്‌നോ -മസ്‌ക്കറ്റ്, അമൃതസർ-മസ്‌ക്കറ്റ് സർവീസുകൾ പരിഗണനയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞവർഷം 2.6 ദശലക്ഷം യാത്രക്കാരെയാണ് എയർഇന്ത്യ എക്‌സ്പ്രസ് കൈകാര്യം ചെയ്തത്. ഏകദേശം 90 ശതമാനം ലോഡ് ഫാക്ടർ നിലനിർത്താനുമായി. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 11 വിമാനങ്ങൾ കൂടി ലീസിന് എടുക്കാൻ ഗവൺമെന്റ് അനുമതി നൽകിയിട്ടുണ്ടെന്നും ശ്യാം സുന്ദർ വ്യക്തമാക്കി.