വിസ്താര ജനുവരിയിൽ സർവീസ് തുടങ്ങും

Posted on: December 15, 2014

Vistara-Airlines-in-Ground-

എയർ ഓപറേറ്റർ പെർമിറ്റ് ലഭിച്ച വിസ്താര ജനുവരി രണ്ടാം വാരത്തിൽ സർവീസ് ആരംഭിച്ചേക്കും. ഡൽഹി – മുംബൈ റൂട്ടിലായിരിക്കും ആദ്യ സർവീസ്. ഡൽഹി എയർപോർട്ടിൽ ആറ് സ്ലോട്ടുകൾ വിസ്താരക്ക് അനുവദിച്ചിട്ടുണ്ട്.

തുടക്കത്തിൽ രണ്ട് എയർബസ് എ 320 വിമാനങ്ങളും മാർച്ചിൽ അഞ്ചും വിമാനങ്ങൾ വിസ്താരയുടെ ഫ്‌ളീറ്റിലുണ്ടാകും. മുംബൈ, ഗോവ, ബംഗലുരു, ഹൈദരാബാദ്, അഹമ്മദാബാദ്, ജമ്മു, ശ്രീനഗർ, പാറ്റ്‌ന, ചണ്ഡിഗഡ് എന്നിവിടങ്ങളിലേക്കായി പ്രതിവാരം 87 ഫ്‌ളൈറ്റുകളാണ് ലക്ഷ്യം.