ബംഗലുരൂ വിമാനത്താവളത്തിലെ യൂസര്‍ ഫീ 120 ശതമാനം വര്‍ധിച്ചു

Posted on: April 17, 2019

ബംഗലുരൂ : കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലെ യൂസര്‍ ഫീ 120 ശതമാനം വര്‍ധിപ്പിച്ചു. നിരക്ക് വര്‍ധന ചൊവ്വാഴ്ച പ്രാബല്യത്തിലായതോടെ ടിക്കറ്റ് നിരക്കും കുത്തനെ വര്‍ധിക്കും. നാലുമാസത്തേക്കാണ് വിമാനത്താവളത്തില്‍ വര്‍ധിച്ച യൂസര്‍ ഫീ ഈടാക്കുക.
ആഭ്യന്തര യാത്രക്കാരില്‍നിന്ന് 306 രൂപ ഇനിമുതല്‍ ഈടാക്കും. നേരത്തേ ഇത് 139 ആയിരുന്നു. അന്താരാഷ്ട്ര യാത്രക്കാര്‍ 558 രൂപ നല്‍കിയ സ്ഥാനത്ത് 1226 രൂപയാണ് ഇനിമുതല്‍ നല്‍കേണ്ടത്.
അടുത്ത ഓഗസ്റ്റ് 15-നു ശേഷം ഈ നിരക്ക് പുന:പരിശോധിക്കും