വിമാനയാത്രക്കാരുടെ അവകാശപ്പട്ടിക പുറത്തിറക്കി

Posted on: March 1, 2019

മുംബൈ : വിമാനയാത്രക്കാരുടെ അവകാശങ്ങള്‍ വ്യക്തമാക്കുന്ന ഫ്‌ളയേഴ്‌സ് ചാര്‍ട്ടര്‍ വ്യോമയാന മന്ത്രാലയം പുറത്തിറക്കി. ടിക്കറ്റ് ബുക്ക് ചെയ്തിരിക്കുന്ന ആഭ്യന്തര വിമാനം ആറുമണിക്കൂറിലേറെ വൈകുമെന്ന് വ്യക്തമാണെങ്കില്‍ അക്കാര്യം യാത്രക്കാരനെ മുന്‍കൂട്ടി അറിയിക്കണം.

യാത്രക്കാരന് വേറെ വിമാനത്തില്‍ ടിക്കറ്റ് എടുക്കാന്‍ കഴിയുന്നില്ലെങ്കില്‍ ബുക്ക് ചെയ്ത ടിക്കറ്റിന്റെ മുഴുവന്‍ പണം മടക്കിനല്‍കണം. വിമാനം 24 മണിക്കൂറിലേറെ വൈകിയാല്‍ പ്രത്യേകിച്ച് ഉച്ചയ്ക്ക മൂന്നു മുതല്‍ രാത്രി എട്ടു വരെയുള്ള സമയമാണെങ്കില്‍ സൗജന്യമായി ഹോട്ടല്‍ താമസസൗകര്യം നല്‍കണം.

അറിയിക്കാതെയാണ് വിമാനസര്‍വീസ് റദ്ദുചെയ്തിട്ടുള്ളതെങ്കില്‍ 5,000 രൂപ മുതല്‍ 10,000 രൂപവരെ നഷ്ടപരിഹാരത്തിന് യാത്രക്കാരന് അര്‍ഹതയുണ്ടായിരിക്കും. ബാഗേജ് ലഭിക്കാന്‍ കാലതാമസം നേരിടുകയോ നാശനഷ്ടം സംഭവിക്കുകയോ ചെയ്യുന്നപക്ഷം ആഭ്യന്തര വിമാനയാത്രക്കാരന് 1.15 ലക്ഷം രൂപയോ നഷ്ടപരിഹാമായി നല്‍കണം.

ഓവര്‍ബുക്കിംഗ് കാരണം യാത്രക്കാരന് ബോര്‍ഡിംഗ് പാസ് നിഷേധിക്കുകയോ ഒരു മണിക്കൂറിനുള്ളില്‍ വേറൊരു ഫ്‌ളൈറ്റില്‍ യാത്രാസൗകര്യം അനുവദിക്കുകയോ ആണെങ്കില്‍ വണ്‍വേ ബേസ് നിരക്കും ചേര്‍ന്നുള്ള തുകയുടെ 200 ശതമാനമോ അല്ലെങ്കില്‍ പരമാവധി 10,000 രൂപയോ നഷ്ടപരിഹാരം നല്‍കണം.

TAGS: Flyers Charter |