കോഴിക്കോട് വിമാനത്താവളത്തില്‍ പുതിയ അറൈവല്‍ ടെര്‍മിനല്‍ തുറന്നു

Posted on: February 23, 2019

കോഴിക്കോട് : കോഴിക്കോട് വിമാനത്താവളത്തില്‍ ഇനി അത്യാധുനിക അറൈവല്‍ ടെര്‍മിനല്‍. 122 കോടി ചെലവിട്ടു നിര്‍മിച്ച പുതിയ രാജ്യാന്തര അറൈവല്‍ ടെര്‍മിനല്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം നാടിനു സമര്‍പ്പിച്ചു. വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെയായിരുന്നു ഉദ്ഘാടനം. ടെര്‍മിനല്‍ മാര്‍ച്ച് മൂന്നാംവാരം പ്രവര്‍ത്തന സജ്ജമാകും.

17000 ചതുരശ്ര മീറ്ററില്‍ 2 നിലകളിലായി നിര്‍മിച്ച ടെര്‍മിനലില്‍ ഒരേ സമയം 1527 യാത്രക്കാര്‍ ഉള്‍ക്കൊള്ളും. 20 കസ്റ്റംസ് കൗണ്ടറുകളും സജ്ജീകരിച്ചതോടെ പരിശോധനാനടപടികള്‍ വേഗത്തിലാകും. ട്രാന്‍സിറ്റ് യാത്രക്കാര്‍ക്കായി പ്രത്യേക ലോഞ്ച്, പ്രാര്‍ത്ഥനാ മുറികള്‍, വി ഐ പി യാത്രക്കാര്‍ക്കായി പ്രത്യേക എക്‌സിക്യൂട്ടീവ് ലോഞ്ച്, സന്ദര്‍ശക ഗാലറി എന്നിവയും പുതിയ ടെര്‍മിനലിലുണ്ട്.

TAGS: Calicut Airport |