ജെറ്റ് എയര്‍വേസ് ടിക്കറ്റ് നിരക്കില്‍ 50 ശതമാനം വരെ ഇളവ്

Posted on: February 21, 2019

കൊച്ചി : രാജ്യാന്തര എയര്‍ലൈനായ ജെറ്റ് എയര്‍വേസ് യാത്രക്കാര്‍ക്ക് ടിക്കറ്റില്‍ 50 ശതമാനം വരെ ഇളവുകള്‍ പ്രഖ്യാപിച്ചു. ഫെബ്രുവരി 25വരെ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്കാണ് ഓഫര്‍. ലവ്-എ-ഫെയര്‍ എന്ന് പേരിട്ടിരിക്കുന്ന അഞ്ചു ദിവസത്തെ വില്പയിലൂടെ അതിഥികള്‍ക്ക് ആകര്‍ഷകമായ നിരക്കുകള്‍ക്കൊപ്പം ഏറ്റവും മികച്ച ആതിഥേയത്വവും ആസ്വദിക്കാം.

പ്രീമിയര്‍, എക്കണോമി ക്ലാസുകളില്‍ ഇളവുകള്‍ ബാധകമാണ്. എക്കണോമി ക്ലാസുകളില്‍ മാര്‍ച്ച് എട്ടു മുതല്‍ ആഭ്യന്തര യാത്ര ചെയ്യാം. പ്രീമിയര്‍ വിഭാഗത്തില്‍ മാര്‍ച്ച് ഒന്നു മുതല്‍ യാത്ര ആരംഭിക്കാം. രാജ്യാന്തര യാത്രകള്‍ക്കുള്ള ടിക്കറ്റുകളില്‍ ബുക്ക് ചെയ്യുമ്പോള്‍ മുതല്‍ യാത്രാ പ്രാബല്യമുണ്ട്. ജെറ്റ് എയര്‍വേസിന്റെ എല്ലാ ഡയറക്റ്റ് ഫ്‌ളൈറ്റുകളിലും ഓഫര്‍ ലഭ്യമാണ്. ജെറ്റ് എയര്‍വേസിന്റെ കോഡ്‌ഷെയര്‍ ഫ്‌ളൈറ്റുകളിലും ഈ നിരക്കുകള്‍ ലഭിക്കും.

എയര്‍ലൈന്‍ വെബ്‌സൈറ്റിലും (www.jetairways.com) മൊബൈല്‍ ആപ്പിലും ടിക്കറ്റ് ബുക്ക് ചെയ്ത് ബോണസ് ജെപിമൈല്‍സ് പോയിന്റും നേടാം. 24 മണിക്കൂറിനുള്ളില്‍ റദ്ദാക്കുന്നതിനോ മാറ്റം വരുത്തുന്നതിനോ പ്രത്യേക ചാര്‍ജ് ഇല്ല. 72 മണിക്കൂര്‍വരെ നേരിയ ഫീസ് ഈടാക്കും. അധിക ബാഗേജ് പ്രീ-പര്‍ച്ചേസ് ചെയ്യുന്നതു വഴി 20 ശതമാനം ഇളവും നേടാം.

TAGS: Jet Airways |