ടിക്കറ്റ് നിരക്കില്‍ 20 ശതമാനം ഇളവുമായി എയര്‍ഏഷ്യ

Posted on: February 15, 2019

നെടുമ്പാശ്ലേരി : എയര്‍ ഏഷ്യ ഇന്ത്യ ഫെബ്രുവരി മുതല്‍ ജൂലൈവരെയുള്ള യാത്രകള്‍ക്ക് എല്ലാ സ്ഥലങ്ങളിലേക്കും എല്ലാ ഫ്‌ളൈറ്റുകളിലും 20 ശതമാനം ഡിസ്‌ക്കൗണ്ട് പ്രഖ്യാപിച്ചു. അതിഥികള്‍ക്ക് ഫെബ്രുവരി 25 മുതല്‍ ജൂലൈ 31വരെയുള്ള യാത്രകള്‍ക്കായി ഫെബ്രുവരി 18 മുതല്‍ 24 വരെ ഈ നിരക്കില്‍ ടിക്കറ്റ് ബുക്ക് ചെയ്യാം.

ബെംഗളൂരു, ന്യൂഡല്‍ഹി, ഗോവ, ഹൈദരാബാദ്, ചെന്നൈ, കൊല്‍ക്കത്ത, ഇന്‍ഡോര്‍, വിശാഖപട്ടണം തുടങ്ങി നെറ്റ്‌വര്‍ക്കിലെ ഏതു സ്ഥലത്തേക്കും airasia.com ലൂടെയും എയര്‍ഏഷ്യ മൊബൈല്‍ ആപ്പിലൂടെയും കുറഞ്ഞ നിരക്കില്‍ ബുക്ക് ചെയ്യാം. 20 ശതമാനം ഇളവു ലഭിക്കാന്‍ പ്രമോ കോഡ് ആവശ്യമില്ല. എയര്‍ഏഷ്യയുടെ രാജ്യാന്തര റൂട്ടുകളിലും ഇളവു ലഭ്യമാണ്.

കൂടുതല്‍ ആളുകള്‍ എയര്‍ഏഷ്യയില്‍ യാത്ര ചെയ്യാനായിട്ടാണ് ഈ പ്രചാരണം അവതരിപ്പിച്ചിരിക്കുന്നതെന്നും എല്ലാ ഇന്ത്യക്കാരും പറക്കണം എ കാഴ്ചപ്പാടാണ് ഇതിനു പിന്നിലെന്നും എയര്‍ഏഷ്യ ഇന്ത്യ എംഡിയും സിഇഒയുമായ സുനില്‍ ഭാസ്‌ക്കരന്‍ പറഞ്ഞു.