സിയാല്‍ ടെര്‍മിനലില്‍ ബാഗേജ് പരിശോധനയ്ക്ക് മെഷീന്‍

Posted on: February 14, 2019

കൊച്ചി : കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെ ആഭ്യന്തര ടെര്‍മിനലും ബാഗേജ് പരിശോധനകള്‍ക്കായി ഇന്‍ലൈന്‍ മെഷീനുകള്‍ സ്ഥാപിക്കുന്നു. ഇതിനായി 10 കോടി രൂപ വീതം വിലയുള്ള 4 ഇന്‍ലൈന്‍ മെഷീനുകള്‍ എത്തി. ഓരോ യാത്രക്കാരന്റെയും ബാഗേജിനകത്തുള്ള വസ്തുക്കളുടെ ത്രിമാന എകസ്‌റേ ചിത്രങ്ങളാണ് ഇന്‍ലൈന്‍ മെഷീനില്‍ ലഭിക്കുക.

നാലു ഘട്ടങ്ങളിലായാണ് ബാഗേജുകള്‍ മെഷീനില്‍ കൂടി കടന്ന പോകുന്നത്. മൂന്നാംഘട്ട പരിശോധനയിലും സംശയിക്കത്തക്ക വസ്തുക്കള്‍ ബാഗേജിലുണ്ടെന്ന് സംശയം തോന്നിയാല്‍ സിഐഎസ്എഫിന്റെ ഡോഗ് സ്‌ക്വാഡിനെക്കൊണ്ട് പരിശോധിപ്പിക്കും. തുടര്‍ന്നും പരിശോധന നടത്തേണ്ടി വന്നാല്‍ യാത്രക്കാരനെ വിളിച്ചു വരുത്തി ബാഗേജ് അഴിച്ചു പരിശോധിക്കും. സിയാലിന്റെ പ്രത്യേക പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരാണ് പരിശോധനകള്‍ക്ക് നേതൃത്വം നല്‍കുന്നത്.