ഗോ എയര്‍ അബുദാബി സര്‍വീസുകള്‍ മാര്‍ച്ച് 1ന്

Posted on: January 30, 2019

കൊച്ചി : കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും അബുദാബിയിലേയ്ക്ക് സര്‍വ്വീസുകള്‍ ഒരുക്കി ഗോ എയര്‍ എയര്‍ലൈന്‍സ്. ഗോ എയറിന്റെ 28ാമതു സര്‍വ്വീസും, നാലാമത് അന്തര്‍ദേശീയ സര്‍വ്വീസുമാണ് ഇത്. ഫെബ്രുവരി അവസാനം ഗോ എയര്‍ കണ്ണൂര്‍- മസ്‌കറ്റ് സര്‍വിസും ആരംഭിക്കുന്നതാണ്.

6999 രൂപ മുതലാണ് ഒരു വശത്തേക്കുള്ള യാത്ര നിരക്കുകള്‍ ആരംഭിക്കുന്നത്. ആഴ്ചയില്‍ നേരിട്ടുള്ള 4 സര്‍വ്വീസുകളാണ് ഗോ എയര്‍ ഒരുക്കുന്നത്. ഇന്ത്യയും യു.എ.ഇ യുമായുള്ള വാണിജ്യ-സാംസ്‌കാരിക ബന്ധം ശക്തപ്പെടുകയാണെന്നും ടൂറിസം മേഖലയുടെയും വാണിജ്യ മേഖലയുടെയും വളര്‍ച്ചക്ക് ഗോ എയര്‍ വലിയ പങ്കു വഹിക്കുമെന്നും ഗോ എയര്‍ മാനേജിംഗ് ഡയറക്ടര്‍ ജഹ് വാഡിയ പറഞ്ഞു.

ഫെബ്രുവരി 28 മുതല്‍ ആഴ്ചയില്‍ 3 നേരിട്ടുള്ള സര്‍വീസുകളാണ് ഗോ എയര്‍ കണ്ണൂരില്‍ നിന്നു മസ്‌ക്കറ്റിലേക്കു നടത്തുന്നത്. നിലവില്‍ കണ്ണൂരില്‍ നിന്നും ചെന്നൈ, ബാംഗ്ലൂര്‍, ഹൈദരാബാദ് തുടങ്ങി ആഭ്യന്തര സര്‍വീസുകളും, മുംബൈയില്‍ നിന്നും ഫൂകെറ്റിലേക്ക് പ്രതിദിനം അന്തരാഷ്ട്ര സര്‍വീസുകളും ഗോ എയര്‍ നല്‍കുന്നുണ്ട്.

TAGS: Go Air |