എയര്‍ഇന്ത്യ എക്‌സ്പ്രസ് വിദേശ പൈലറ്റുമാരെ ഒഴിവാക്കുന്നു

Posted on: January 16, 2019

കൊച്ചി : ചെലവുകുറഞ്ഞ വിമാനക്കമ്പനിയായ എയര്‍ഇന്ത്യ എക്‌സ്പ്രസ് സ്വദേശി വത്ക്കരണത്തിന്റെ ഭാഗമായി വിദേശ പൈലറ്റുമാരെ പൂര്‍ണമായും ഒഴിവക്കുന്നു.  ഇന്ത്യന്‍ വിമാനക്കമ്പനികള്‍ വിദേശ പൈലറ്റുമാരെ ഘട്ടംഘട്ടമായി ഒഴിവാക്കണമെന്ന കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ നിര്‍ദേശം കണക്കിലെടുത്താണിത്.

കേന്ദ്ര വ്യോമയാന മന്ത്രാലയം 2020 ഡിസംബര്‍ 31 വരെ അനുവദിച്ചിട്ടുണ്ടെങ്കിലും ഇനി പുതുതായി വിദേശ പൈലറ്റുമാരെ എടുക്കേണ്ടെന്നാണ് എയര്‍ഇന്ത്യ എക്‌സ്പ്രസ് തീരുമാനിച്ചിരിക്കുന്നത്.

2018 ല്‍ ഇന്ത്യന്‍ വിമാനക്കമ്പനികള്‍ 324 വിദേശ പൈലറ്റുമാരെയാണ് നിയമിച്ചത്. എയര്‍ഇന്ത്യയില്‍ വിദേശ പൈലറ്റുമാര്‍ ആരുമില്ല.