എയര്‍ ഇന്ത്യയെ കരകയറ്റാന്‍ സമഗ്ര പദ്ധതി

Posted on: December 28, 2018

ന്യൂഡല്‍ഹി : എയര്‍ ഇന്ത്യയെ കടക്കെണിയില്‍ നിന്നു കരകയറ്റുന്നതിനുള്ള സമഗ്ര പദ്ധതിക്കു സര്‍ക്കാര്‍ രൂപം നല്‍കിയതായി കേന്ദ്ര വ്യോമയാന സഹമന്ത്രി ജയന്ത് സിന്‍ഹ ലോക്‌സഭയെ അറിയിച്ചു. ധനസഹായം നല്‍കുന്നതുള്‍പ്പെടെ പരിഗണനയിലാണ്.

പ്രവര്‍ത്തന രീതിയില്‍ അടിമുടി മാറ്റംവരുത്തി എയര്‍ ഇന്ത്യയെ ലാഭത്തിലാക്കാനാണു ശ്രമം. വിവിധ നഗരങ്ങളിലൂടെ ആസ്തികള്‍ വിറ്റഴിച്ചതിലൂടെ 410 കോടി രൂപയും കെട്ടിടങ്ങളും വസ്തുക്കളും വാടകയ്ക്കു നല്‍കിയതിലൂടെ 310 കോടിയും കണ്ടെത്തിയതായി മന്ത്രി അറിയിച്ചു.

TAGS: Air India |