ജെറ്റ് എയര്‍വേസിന്റെ ഹാപ്പി ഹോളിഡെയ്‌സ് ഓഫര്‍

Posted on: December 6, 2018

കൊച്ചി : ജെറ്റ് എയര്‍വേസ് ഡിസംബറില്‍ ആഭ്യന്തര, രാജ്യാന്തര റൂട്ടുകളില്‍ 65 അധിക സര്‍വീസുകള്‍ ആരംഭിച്ചു. കമ്പനിയുടെ മുംബൈ, ഡല്‍ഹി എന്നീ ഹബ്ബുകളില്‍നിന്നുള്ള ഫ്‌ളൈറ്റ് ശംഖലയ്ക്ക് ഇതു കൂടുതല്‍ കരുത്തു പകരും. മെട്രോ നഗരമായി ഉയരുന്ന പൂനയ്ക്കും സിംഗപ്പൂരിനിടയില്‍ നേരിട്ടുള്ള പ്രതിദിന ഫ്‌ളൈറ്റ് ആരംഭിച്ചു.

ഒരു എയര്‍ലൈന്‍ ആദ്യമായിട്ടാണ് ഈ റൂട്ടില്‍ നേരിട്ടുള്ള പ്രതിദിന സര്‍വീസ് ആരംഭിക്കുന്നത്. മുംബൈ, ഡല്‍ഹി എന്നിവിടങ്ങളില്‍ നിന്നു സിംഗപ്പൂരിലേക്ക് മൂന്നാമത്തെ നേരിട്ടുള്ള ഫ്‌ളൈറ്റ് കൂടി കമ്പനി ആരംഭിച്ചിട്ടുണ്ട്.

ഡല്‍ഹിയില്‍നിന്നു ബാങ്കോംഗിലേക്ക് മൂന്നാമത്തെ ഫ്‌ളൈറ്റും കാഠ്മണ്ഡുവിലേക്ക് നാലാത്തെ നേരിട്ടുള്ള ഫ്‌ളൈറ്റും ഡിസംബറില്‍ ആരംഭിച്ചിട്ടുണ്ട്. ഈ റൂട്ടുകളില്‍ വര്‍ധിച്ചുവരുന്ന ഡിമാണ്ട് നിറവേറ്റുന്നതിനാണിത്.

ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള സൗകര്യം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി മുംബൈ, ഡല്‍ഹി എന്നിവിടങ്ങളില്‍നിന്നു ദോഹയിലേക്ക് രണ്ടാമത്തെ സര്‍വീസ് ആരംഭിച്ചു. ഇതിനു പുറമേ മുംബൈയില്‍നിന്ന് ദുബായിലേക്ക് ഏഴാമത്തെ പ്രതിദിന ഫ്‌ളൈറ്റിനും തുടക്കം കുറിച്ചു.

ഡിസംബര്‍ അഞ്ചു മുതല്‍ ഡല്‍ഹിയില്‍നിന്ന് അമൃത്‌സറിലേക്ക് നാലാമത്തേതും മുംബൈയില്‍നിന്നു ആദ്യത്തേതും നേരിട്ടുള്ള സര്‍വീസ് ജെറ്റ് ആരംഭിച്ചിട്ടുണ്ട്. ആഭ്യന്തര, രാജ്യാന്തര റൂട്ടുകളില്‍ അധിക സര്‍വീസ് ആരംഭിക്കുന്നതിന്റെ ഭാഗമായി കമ്പനി ഡിസംബര്‍ 5 മുതല്‍ 11 വരെയുള്ള ടിക്കറ്റ് ബുക്കിംഗില്‍ 30 ശതമാനം വരെ ഇളവും പ്രഖ്യാപിച്ചു.

ഫ്രാന്‍സില്‍നിന്ന് ഇന്ത്യയിലേക്കുള്ള ഇക്കോണമി, പ്രീമിയര്‍ ക്ലാസുകളില്‍ ടിക്കറ്റിന് 30 ശതമാനം ഡിസ്‌കൗണ്ട് ലഭിക്കും. ജെറ്റ് എയര്‍വേസിന്റെ കോഡ്‌ഷെയര്‍ പങ്കാളികളായ് എയര്‍ ഫ്രാന്‍സ്, റോയല്‍ ഡച്ച് എയര്‍ലൈന്‍സ് എന്നിവയിലും ഈ സൗജന്യം ലഭിക്കും. സിംഗപ്പൂരില്‍നിന്നു സാര്‍ക്ക് രാജ്യങ്ങള്‍, ഇന്ത്യ, ഗള്‍ഫ്, ആംസ്റ്റര്‍ഡാം, ലണ്ടന്‍, മാഞ്ചസ്റ്റര്‍, പാരീസ് എന്നിവിടങ്ങളിലേക്കു ജെറ്റ് എയര്‍വേസ് നടത്തുന്ന ഫ്‌ളൈറ്റുകളിലും 30 ശതമാനം സൗജന്യം ലഭ്യമാക്കിയിട്ടുണ്ട്.

ഇന്ത്യയില്‍നിന്നു ഹോങ്കോംഗ്, സാര്‍ക്ക്, ഗള്‍ഫ്, ആംസ്റ്റര്‍ഡാം, ലണ്ടന്‍, മാഞ്ചസ്റ്റര്‍, പാരീസ് എന്നിവിടങ്ങളിലേക്കുള്ള റിട്ടേണ്‍ യാത്രയ്ക്ക് 25 ശതമാനം വരെ പ്രത്യേക ഡിസ്‌കൗണ്ട് അതിഥികള്‍ക്ക് ലഭിക്കും. ഈ അധിക സര്‍വീസുകള്‍ തങ്ങളുടെ അതിഥികള്‍ക്ക് അവരുടെ സൗകര്യത്തിനനുസരിച്ച് ഫ്‌ളൈറ്റ് തെരഞ്ഞെടുക്കുവാന്‍ സഹായിക്കുമെന്ന് ജെറ്റ് എയര്‍വേസ് വേള്‍ഡ് വൈഡ് സെയില്‍സ് ആന്‍ഡ് ഡിസ്ട്രിബ്യൂഷന്‍ സീനിയര്‍ വൈസ് പ്രസിഡന്റ് രാജ് ശിവകുമാര്‍ പറഞ്ഞു.

TAGS: Jet Airways |