വിമാനത്താവളത്തില്‍ ശബരിമല കൗണ്ടര്‍ ; അപ്പം അരവണ കൂപ്പണ്‍ ലഭിക്കും

Posted on: December 4, 2018

നെടുമ്പാശേരി : ശബരിമല തീര്‍ത്ഥാടകര്‍ക്ക് സഹായമൊരുക്കാന്‍ കൊച്ചി വിമാനത്താവളത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രത്യേക കൗണ്ടര്‍ തുറന്നു. സിയാല്‍ മാനേജിംഗ് ഡയറക്ടര്‍ വി ജെ കുര്യന്‍ കൗണ്ടര്‍ ഉദ്ഘാടനം ചെയ്തു. ആഭ്യന്തര ടെര്‍മിനലിന്റെ ആഗമന ഭാഗത്താണ് കൗണ്ടര്‍. 24 മണിക്കൂറും പ്രവര്‍ത്തിക്കും. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു വേണ്ടി ധനലക്ഷ്മി ബാങ്കാണ് കൗണ്ടര്‍ പ്രവര്‍ത്തിപ്പിക്കുന്നത്.

സന്നിധാനത്ത് ലഭിക്കുന്ന അപ്പം, അരവണ പ്രസാദങ്ങള്‍ക്കു വേണ്ടിയും നെയ്യഭിഷേകത്തിന് വേണ്ടിയുമുള്ള കൂപ്പണുകള്‍ ഈ കൗണ്ടറില്‍ ലഭിക്കും. തീര്‍ത്ഥാടകര്‍ക്ക് നിര്‍ദേശങ്ങളും കിട്ടും. സിയാല്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എ എം ഷബീര്‍ , ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ സുനില്‍ ചാക്കോ, സി ഐ എസ് എഫ് സീനിയര്‍ കമാന്‍ഡന്റ് എം ശശികാന്ത്, ധനലക്ഷ്മി ബാങ്ക് റീജിയണല്‍ ഹെഡ് എസ് രാമകൃഷ്ണന്‍, ദേവസ്വം ബോര്‍ഡ് അസി എന്‍ജിനീയര്‍ വി കെ ഷാജി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

TAGS: Cial |