ജെറ്റ് എയർവേസ് നഷ്ടം കുറയ്ക്കാൻ 23 ബോയിംഗ് വിമാനങ്ങൾ നിലത്തിറക്കുന്നു

Posted on: October 12, 2018

മുംബൈ : ജെറ്റ് എയർവേസ് നഷ്ടം കുറയ്ക്കാൻ 23 ബോയിംഗ് വിമാനങ്ങളുടെ പറക്കൽ അവസാനിപ്പിക്കുന്നു. ആഭ്യന്തര സർവീസിന് ഉപയോഗിക്കുന്ന ബോയിംഗ് 737-700, 737-800, 737-900,737-900 ഇആർ എന്നീ വിഭാഗങ്ങളിലുള്ള വിമാനങ്ങളാണ് പിൻവലിക്കുന്നത്. ആകെ 124 വിമാനങ്ങളാണ് ജെറ്റ് എയർവേസ് ഫ്‌ളീറ്റിലുള്ളത്.

പൈലറ്റ്മാരുടെ സംഘടനയായ നാഷണൽ എവിയേറ്റേഴ്‌സ് ഗിൽഡിനെ ഇക്കാര്യം ധരിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ജൂൺ 30 ലെ കണക്കുകൾ പ്രകാരം ജെറ്റ് എയർവേസ് 10,000 കോടിയിലേറെ രൂപ സഞ്ചിത നഷ്ടത്തിലാണ്.

TAGS: Jet Airways |