വിമാന ഇന്ധനത്തിന്റെ എക്‌സ്‌സൈസ് തീരുവ കുറച്ചു

Posted on: October 12, 2018

ന്യൂഡല്‍ഹി : വിമാന ഇന്ധനത്തിന്റെ എക്‌സൈസ് തീരുവ കേന്ദ്രം 14 ശതമാനത്തില്‍ നിന്ന് 11 ശതമാനമായി കുറച്ചു. വിമാനക്കമ്പനികള്‍ക്ക് ആശ്വാസം പകരുന്നതാണ് ഈ നടപടി. പുതുക്കിയ തീരുവ നിലവില്‍ വന്നു.

2014 മാര്‍ച്ചിലാണ് കേന്ദ്രസര്‍ക്കാര്‍ വിമാന ഇന്ധനത്തിനുള്ള എക്‌സൈസ് തീരുവ എട്ടുശതമാനത്തില്‍ നിന്ന് 14 ശതമാനമായി ഉയര്‍ത്തിയത്. ഇന്ധനവില വര്‍ധിച്ചതും രൂപയുടെ മൂല്യമിടിഞ്ഞതും വിമാനക്കമ്പനികളെ പ്രതിസന്ധിയിലാക്കിയിരുന്നു. ഈ സാചര്യത്തിലാണ് തീരുവ കുറയ്ക്കാനുള്ള തീരുമാനം.

TAGS: ATF | Aviation |