ഇത്തിഹാദ് ബി 777 ൽ ഇന്റർനെറ്റും മൊബൈലും

Posted on: October 4, 2014

Ethihad-Wi-fly-big

ഇത്തിഹാദ് എയർവേസിന്റെ ബോയിംഗ് 777 വിമാനങ്ങളിൽ ഇനി മുതൽ മൊബൈൽ-ഇന്റർനെറ്റ് കണക്ടിവിറ്റി ഏർപ്പെടുത്തി. ഇത്തരത്തിൽ 24 ബോയിംഗ് 777 വിമാനങ്ങളാണ് ഇത്തിഹാദ് ദീർഘദൂര സർവീസിന് ഉപയോഗിക്കുന്നത്. ഇത്തിഹാദ് വൈ ഫ്‌ളൈ സൊല്യൂഷനിൽ വൈ ഫൈ, മൊബൈൽ സർവീസ്, ലൈവ് ടിവി എന്നിവ ക്രമീകരിച്ചിട്ടുണ്ട്.

പാനസോണിക് എവിയോണിക് ഗ്ലോബൽ കമ്യൂണിക്കേഷൻസ് സ്യൂട്ട്, ഓൺ എയർ ഇൻഫ്‌ലൈറ്റ് കണക്ടിവിറ്റി സൊല്യൂഷൻ എന്നിവയുടെ സാങ്കേതിക പിൻബലത്തോടെയാണ് മൊബൈലും ഇന്റർനെറ്റ് കണക്ടിവിറ്റിയും ഇത്തിഹാദ് സജീകരിച്ചിട്ടുള്ളത്.