ജെറ്റ് എയര്‍ വെയ്‌സ് ഇന്‍ഡിപെന്‍ഡ്‌സ് ഡേ ഓഫര്‍

Posted on: August 13, 2018

കൊച്ചി : ഇന്ത്യയുടെ എഴുപത്തിരണ്ടാം സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് ജെറ്റ് എയര്‍വേസ് രാജ്യാന്തര ടിക്കറ്റ് നിരക്കില്‍ ഒമ്പതു ദിവസത്തെ പ്രത്യേക സൗജന്യ വില്‍പന പ്രഖ്യാപിച്ചു. ഇക്കണോമി, പ്രീമിയര്‍ ക്ലാസുകളില്‍ 30 ശതമാനം വരെ ഇളവു പ്രഖ്യാപിച്ചിട്ടുള്ള ടിക്കറ്റ് വില്‍പ്പന ആരംഭിച്ചു.

ജെറ്റ് എയര്‍വേസിന്റെ 21 ഡെസ്റ്റിനേഷനുകള്‍ ഉള്‍പ്പെടെ 109 യൂറോപ്യന്‍ ലക്ഷ്യങ്ങളിലേക്കുള്ള യാത്രയ്ക്കുളള ടിക്കറ്റില്‍ ഈ സൗജന്യം ബാധകമായിരിക്കും. ടിക്കറ്റ് ബുക്ക് ചെയ്യുന്നതുമുതല്‍ യാത്രയ്ക്കു പ്രാബല്യമുണ്ടായിരിക്കും. ഒരു വശത്തേയ്ക്കു മാത്രമായോ മടക്കയാത്രയ്ക്കു കൂടിയോ ഈ സൗജന്യനിരക്ക് ഉപയോഗപ്പെടുത്താം.

ദുബായ്, അബുദാബി, ഷാര്‍ജ, ബഹ്‌റിന്‍, ദോഹ, ദമാം, റിയാദ്, ജെദ്ദ, കുവൈറ്റ്, മസ്‌കറ്റ്, ധാക്ക, കാഠ്മണ്ഠു, കൊളംബോ, സിംഗപ്പൂര്‍, ബാങ്കോക്ക്, ഹോങ്കോംഗ്, ലണ്ടന്‍, മാഞ്ചസ്റ്റര്‍, ആംസ്റ്റര്‍ഡാം, ബുധാപെസ്റ്റ്, മഡ്രിഡ്, എഡിന്‍ബറോ, ഹാംബര്‍ഗ്, പിസ, ലക്‌സംബര്‍ഗ്, വിയന്ന, ഡുസല്‍ഡോര്‍ഫ്, പാരീസ്, ടൊറന്റോ തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള യാത്രയ്ക്ക് അതിഥികള്‍ക്കു സൗജന്യ ടിക്കറ്റ് ഉപയോഗപ്പെടുത്താമെന്ന് ജെറ്റ് എയര്‍വേസ് വേള്‍ഡ്‌വൈഡ് സെയില്‍ ആന്‍ഡ് ഡിസ്ട്രിബ്യൂഷന്‍ സീനിയര്‍ വൈസ് പ്രസിഡന്റ് രാജ് ശിവകുമാര്‍ പറഞ്ഞു.

TAGS: J | Jet Airways |