ജെറ്റ് എയർവേസ് രജതജൂബിലി പ്രഭയിൽ

Posted on: May 27, 2018

ജെറ്റ് എയർവേസ് ചെയർമാൻ നരേഷ് ഗോയൽ

കൊച്ചി : ജെറ്റ് എയർവേസ് സേവനത്തിന്റെ മഹത്തായ 25 വർഷം കമ്പനി പൂർത്തിയാക്കിയിരിക്കുകയാണ്. ഇന്ത്യൻ വ്യോമയാന വ്യവസായത്തിന്റെ മുഖം മാറ്റിയ ജെറ്റ് എയർവേസിന്റെ കന്നിയാത്ര (9 ഡബ്‌ള്യു 321) 1993 മേയ് അഞ്ചിന് മുംബൈയിൽ നിന്ന് അഹമ്മദാബാദിലേക്കായിരുന്നു. ഇന്ത്യയെ ലോകമായി ബന്ധിപ്പിക്കുന്ന യാത്രയുടെ ചെറിയ തുടക്കമായിരുന്നു അത്.

നാലു വിമാനങ്ങളുമായി 1993 ആദ്യം ആറു ലക്ഷ്യങ്ങളിലേക്കു സർവീസ് ആരംഭിച്ച ജെറ്റ് എയർവേസിന്റെ ഫ്‌ളീറ്റ് ഇന്ന് 119 വിമാനങ്ങളായി ഉയർന്നു. പങ്കാളികളുമായി ചേർന്ന് 450 ലധികം ലക്ഷ്യങ്ങളിലേക്കു സർവീസും നടത്തുന്നു. രാജ്യത്തൊട്ടാകെയും വിദേശത്തേക്കും യാത്രാ, ചരക്കു കടത്തു സൗകര്യം ലഭ്യമാക്കിയതു വഴി രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയിൽ പങ്കുവഹിക്കുവാനും ജെറ്റ് എയർവേസിന് സാധിച്ചിട്ടുണ്ട്.

വളരെ തീക്ഷ്ണതയോടും ജാഗ്രതയോടുംകൂടി വ്യക്തിപരമായ ശ്രദ്ധ നൽകുന്ന ആതിഥ്യമാണ് ജെറ്റിന്റെ സേവനത്തിന്റെ തത്ത്വശാസ്ത്രമെന്നു ചെയർമാൻ നരേഷ് ഗോയൽതന്നെ വിശദീകരിക്കുന്നു. ജെറ്റ് എയർവേസ് ഇന്ത്യൻ ആതിഥ്യസത്ക്കാരത്തിന് ജീവനും ആത്മാവും സമ്മാനിച്ചുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഈ ലക്ഷ്യത്തിനായി ജെറ്റ് എയർവേസ് വൻതോതിലുള്ള നിക്ഷേപമാണ് നടത്തിയിട്ടുള്ളത്. കമ്പനിയുടെ മുൻനിര സ്റ്റാഫിനു മാത്രമല്ല, എയർലൈനിലും ഓഫീസിലും ജോലി ചെയ്യുന്നവർക്കും അവരുടെ സേവനത്തിൽ ഉയർന്ന പ്രഫഷണലിസം നേടാനും അതിഥികളുടെ വിശ്വാസം നേടാനും സഹായിക്കുന്ന വിധത്തിലുള്ള കുറ്റമറ്റ പരിശീലനം നൽകിപ്പോരുന്നു.

കമ്പനിയുടെ പതിനാറായിരത്തിലധികം വരുന്ന ജീവനക്കാരുടെ യത്‌നത്തിന്റെ ഫലമാണ് ഈ വളർച്ച. ദശലക്ഷക്കണക്കിന് അതിഥികൾക്ക് യാത്രയുടെ സന്തോഷം നൽകിയ ഞങ്ങളുടെ ആദ്യത്തെ ചുവടുവയ്പ് ഈ അവസരത്തിൽ സ്‌നേഹത്തോടെ ഓർമിക്കുകയാണ്. അവരുടെ ഞങ്ങളുടെ പ്രതിബദ്ധത ആവർത്തിക്കുന്നതിനൊപ്പം ഇന്ത്യയെ ലോകവുമായി ബന്ധപ്പിക്കുന്നതിനുള്ള കാഴ്ചപ്പാടും ഒരിക്കൽ കൂടി ആവർത്തിക്കുകയാണെന്ന് ജെറ്റ് എയർവേസ്  ചെയർമാൻ നരേഷ് ഗോയൽ പറഞ്ഞു.