ജെറ്റ് എയർവേസ് വനിതാ ദിനം ആഘോഷിച്ചു

Posted on: March 14, 2018

കൊച്ചി : ജെറ്റ് എയർവേസ് വനിത ദിനാഘോഷത്തോടനുബന്ധിച്ച് പൂർണമായും വനിതകളുടെ നേതൃത്വത്തിൽ സർവീസ് നടത്തി. ജെറ്റ് വിവയുടെ ഭാഗമായി കോക്ക്പിറ്റ്, കാബിൻക്രൂ തുടങ്ങിയ സേവനങ്ങളെല്ലാം വനിതകളാണ് നടത്തിയത്. മുംബൈ-ദുബൈ, മുംബൈ-ദോഹ, ആംസ്റ്റർഡാം-ടൊറന്റോ തുടങ്ങിയ സർവീസുകൾ വനിതകളായിരുന്നു നിയന്ത്രിച്ചിരുന്നത്. ജെറ്റ് എയർവേസിന്റെ ഏതാണ്ട് എല്ലാ സർവീസുകളിലും വനിത ദിനാഘോഷത്തിന്റെ ഭാഗമായി സമ്പൂർണ വനിതാ ആധിപത്യമായിരുന്നു.

ജീവനക്കാരിൽ മൂന്നിലൊരു ഭാഗവും വനിത ജീവനക്കാരായ എയർലൈൻ ആദ്യമായി ആഘോഷങ്ങൾ രാജ്യാന്താര തലത്തിൽ എല്ലാ മേഖലകളിലേക്കും കൂടി വ്യാപിപ്പിച്ചു. ജെറ്റ് എയർവേസ് വനിതകളുടെ രണ്ട് പ്രമുഖ എൻജിഒ കളെ വനിതകളുടെ പ്രശ്‌നങ്ങൾക്കായി ഫണ്ട് സ്വരൂപിക്കാൻ പിന്തുണയ്ക്കുന്നുണ്ട്. ഇൻഫ്‌ളൈറ്റിലൂടെ സ്വരൂപിക്കുന്ന ഈ ഫണ്ട് വിദ്യാഭ്യാസം, വൈദഗ്ധ്യ വികസനം, തൊഴിലവസരങ്ങൾ സൃഷ്ടിക്കൽ തുടങ്ങിയവയ്ക്കായി വിനിയോഗിക്കും. 2018 മാർച്ച് 16 മുതലുള്ള എല്ലാ ഫ്‌ളൈറ്റുകളിലൂടെയും ഈ ഫണ്ട് സമാഹരണം ആരംഭിക്കുമെന്ന് ജെറ്റ് എയർവേസ് സിഇഒ വിനയ് ദുബെ പറഞ്ഞു.

TAGS: Jet Airways |