ഫ്‌ളൈദുബായ് ഗ്രീക്ക്, ജോർദാൻ നഗരങ്ങളിലേക്ക് സർവീസ് ആരംഭിക്കുന്നു

Posted on: January 28, 2018

കൊച്ചി : ഫ്‌ളൈദുബായ് ഗ്രീസിലെ തെസലോണികിയിലേക്കും ജോർദാനിലെ അകാബയിലേക്കും പുതിയ സർവീസാരംഭിക്കുന്നു. ഇതോടെ ഫ്‌ളൈദുബായ് സർവീസ് നടത്തുന്ന ഡെസ്റ്റിനേഷനുകൾ 102 ആയി വർധിക്കും.

തെസലോണികിയിലേക്ക് ജൂൺ 15 നും അകാബയിലേക്ക് ജൂൺ 16 നുമാണ് സർവീസ് തുടങ്ങുന്നത്. തെസസ്സലോണികിയിലേക്ക് പ്രതിവാരം മൂന്നും അകാബയിലേക്ക് പ്രതിവാരം 4 സർവീസുകളുമാണുണ്ടാകും.

തെസലോണികിയിലേക്കും അകാബയിലേക്കും സർവീസാരംഭിക്കുന്ന പ്രഥമ യുഎഇ വിമാനക്കമ്പനിയാണ് ഫ്‌ളൈദുബായ് എന്ന് ഫ്‌ളൈദുബായ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ഘെയ്ത് അൽ ഘെയ്ത് പറഞ്ഞു. മാർച്ച് മുതൽ ടിവാട്ട്, കർകോവ്, ഡ്യുബ്‌റോവിക്ക്, കറ്റാണിയ, കുതൈസി, ക്വാബല, ബാത്തൂമി എന്നിവിടങ്ങളിലേക്കും ഫ്‌ളൈദുബായ് നേരത്തെ സർവീസ് പ്രഖ്യാപിച്ചിരുന്നു.