സിയാലിന് പരിഷ്‌കരിച്ച വെബ്‌സൈറ്റ്

Posted on: September 21, 2014

Cial-Logo-smallകൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ വെബ്‌സൈറ്റ് (www.cial.aero ) പരിഷ്‌കരിച്ചു. മൊബൈൽ വേർഷനും പുതിയ വെബ്‌സൈറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. രാജ്യാന്തര, ആഭ്യന്തര വിമാന സർവീസുകളുടെ അറിയിപ്പുകൾ, വിമാന ഷെഡ്യൂൾ, ഡ്യൂട്ടിഫ്രീ ഷോപ്പിംഗ് തുടങ്ങിയ വിവരങ്ങളെല്ലാം ഇനി മുതൽ സ്മാർട്ട്ഫോണുകളിലും അറിയാം. മൊബൈലിൽ സിയാൽ വെബ്‌സൈറ്റ് സന്ദർശിക്കാൻ www.m.cial.aero എന്നു ടൈപ്പു ചെയ്താൽ മതി.

ഇതോടൊപ്പം സിയാൽ ഫേസ്ബുക്ക് പേജും തുറന്നിട്ടുണ്ട്.
ഇതുവരെ 15,403 ലൈക്കുകൾ ലഭിച്ചു. പുതുതായി കിട്ടുന്ന
നിർദേശങ്ങൾ കൂടി ഉൾപ്പെടുത്തി ഓൺലൈൻ സംവിധാനം
മെച്ചപ്പെടുത്തുമെന്ന് സിയാൽ അധികൃതർ അറിയിച്ചു.