ഫ്‌ളൈദുബായ് റഷ്യയിലേക്ക് മൂന്ന് പുതിയ സർവീസുകൾ ആരംഭിക്കുന്നു

Posted on: November 6, 2017

കൊച്ചി : മക്കച്ച്കാല, ഉഫാ, വോറോനേഴ് എന്നീ റഷ്യൻ നഗരങ്ങളിലേക്ക് ഫ്‌ളൈദുബായ് സർവീസാരംഭിച്ചു. മോസ്‌കോ ഷെറമറ്റിയേവോ വിമാനത്താവളത്തിലേക്കുള്ള സർവീസിന് ഈ മാസം 29 ന് തുടങ്ങും.

ഇതോടെ റഷ്യയിലേക്ക് ഫ്‌ളൈദുബായ് സർവീസ് നടത്തുന്ന കേന്ദ്രങ്ങളുടെ എണ്ണം 11 ആകും. പ്രതിവാര സർവീസുകളുടെ എണ്ണം 52 ആയി വർധിക്കും. മക്കച്ച്കാലയിലേക്കും വോറനേഴിലേക്കും സർവീസ് നടത്തുന്ന യുഎഇയിൽ നിന്നുള്ള പ്രഥമ എയർലൈനാണ് ഫ്‌ളൈദുബായ്.

കസാൻ, ക്രാസ്‌നോഡാർ, മിനറാലിനേവോഡി, മോസ്‌കോയിലെ നുങ്കോവോ, റോസ്റ്റോവ്-ഓൺ-ഡോൺ, സമാരാ, യെകട്ടേറിൻബർഗ് എന്നിവിടങ്ങളിലേക്കും സർവീസുകളാരംഭിച്ച് റഷ്യൻ സാന്നിദ്ധ്യം വിപുലമാക്കാനാണ് ഫ്‌ളൈദുബായ് ലക്ഷ്യമിടുന്നതെന്ന് സീനിയർ വൈസ് പ്രസിഡന്റ് (കമേഴ്‌സ്യൽ) ജെയ്ഹൻ എഫന്റി പറഞ്ഞു.

ഫ്‌ളൈദുബായ് 44 രാജ്യങ്ങളിലെ 95 കേന്ദ്രങ്ങളിലേക്ക് സർവീസ് നടത്തി വരുന്നു. റഷ്യയിൽ നിന്നുള്ള വിനോദ സഞ്ചാരികളുടെ ഇഷ്ട നഗരങ്ങളായ ദുബായ്, ബാങ്കോക്ക്, കൊളംബോ, കാഠ്മണ്ഡു, ടാൻസാനിയയിലെ സാൻസിബാർ എന്നിവ ഇതിൽപെടുന്നു.