ഗോ എയർ നാളെ മുതൽ ഡൽഹി ടെർമിനൽ 2 ലേക്ക് മാറും

Posted on: October 28, 2017

ന്യൂഡൽഹി : ഗോ എയർ വിമാനങ്ങളുടെ വരവും പോക്കും നാളെ മുതൽ ഡൽഹി എയർപോർട്ടിലെ ടെർമിനൽ 2 ലേക്ക് മാറും. ആഭ്യന്തര വിമാനസർവീസുകൾക്കായി ഈ വർഷം ജനുവരിയിലാണ് ടി-2 പ്രവർത്തനസജ്ജമായത്.

എന്നാൽ ടെർമിനൽ -1 ൽ നിന്ന് ടെർമിനൽ -2 ലേക്ക് മാറാനുള്ള ഡൽഹി എയർപോർട്ടിന്റെ നിർദേശം ഇൻഡിഗോയും സ്‌പൈസ്‌ജെറ്റും നിരാകരിച്ചിരിക്കുകയാണ്.