ഇൻഡിഗോയ്ക്ക് ചൈനീസ് ബാങ്കുമായി വായ്പാ ഉടമ്പടി

Posted on: September 17, 2014

Indigo-a

ഇൻഡസ്ട്രിയൽ ആൻഡ് കമേർഷ്യൽ ബാങ്ക് ഓഫ് ചൈനയുമായി ഇൻഡിഗോ എയർലൈൻസ് 2.6 ബില്യൺ ഡോളറിന്റെ (15,860 കോടി രൂപ) ലീസിംഗ് കരാറിൽ ഒപ്പുവച്ചു. പുതിയ 30 വിമാനങ്ങൾ വാങ്ങാനാണ് ചൈനീസ് ബാങ്കിൽ നിന്നുള്ള വായ്പ വാങ്ങുന്നത്.

ഇന്ത്യയിൽ ചുവടുറപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ചൈനീസ് ധനകാര്യസ്ഥാപനങ്ങൾ ഉദാരമായി വായ്പ അനുവദിക്കുന്നത്. നേരത്തെ ചൈന ഡവലപ്‌മെന്റ് ബാങ്ക്, 200 മില്യൺ ഡോളർ എക്‌സിം ബാങ്കിനു വായ്പ നൽകിയിരുന്നു. ബാങ്ക് ഓഫ് ചൈന വൈകാതെ മുംബൈയിൽ ശാഖ തുറക്കും.