അബുദാബി – യുഎസ് വിമാനങ്ങളിൽ ലാപ്‌ടോപ് നിരോധനം നീക്കി

Posted on: July 4, 2017

അബുദാബി : ഗൾഫ് മേഖലയിൽ നിന്നും യുഎസിലേക്കുള്ള വിമാനങ്ങളിൽ ലാപ് ടോപ് ഉൾപ്പടെയുള്ള ഇലക്‌ട്രോണിക് ഉപകരണങ്ങൾ ഉപയോഗിക്കുന്നതിന് അമേരിക്ക ഏർപ്പെടുത്തിയ വിലക്കിൽ നിന്നും ഇത്തിഹാദ് എയർവേസിനെ ഒഴിവാക്കി. ഇത്തിഹാദ് എയർവേസിൽ അമേരിക്കയിലേക്ക് യാത്രചെയ്യുന്നവർക്ക് ഹാൻഡ്ബാഗിൽ ലാപ്‌ടോപ്പും ടാബ്‌ലറ്റും കൊണ്ടുപോകാം.

ഇത്തിഹാദ് യാത്രക്കാർക്ക് യുഎസ് എമിഗ്രേഷൻ-കസ്റ്റംസ് നടപടിക്രമങ്ങൾ അബുദാബി വിമാനത്താവളത്തിൽ പൂർത്തിയാക്കാനും സാധിക്കും.