ഫ്‌ളൈദുബായ് ഹൈദരാബാദ് ഐഐഐടിയുമായി ധാരണയിൽ

Posted on: April 9, 2017

കൊച്ചി : ഫ്‌ളൈദുബായ് വ്യോമയാന രംഗത്ത് നൂതന സാങ്കേതിക വിദ്യകൾ വികസിപ്പിക്കുന്നതിനായി ഹൈദരാബാദ് ഐഐഐടിയിൽ ഗവേഷണ കേന്ദ്രം സ്ഥാപിക്കും. ഇത് സംബന്ധിച്ച കരാറിൽ ഫ്‌ളൈദുബായ് ചീഫ് ഇൻഫർമേഷൻ ഓഫീസർ രമേഷ് വെങ്കട്ടും ഹൈദരാബാദ് ഐഐഐടി ഡയറക്ടർ പി.ജെ. നാരായണനും ഒപ്പുവച്ചു.

യാത്രക്കാർക്ക് നൂതന സൗകര്യങ്ങൾ ലഭ്യമാക്കുന്നതിനാണ് ഗവേഷണം ഊന്നൽ നൽകുക. ഹൈദരാബാദ് ഐഐഐടിയുമായി സഹകരിച്ച് കഴിഞ്ഞ ദിവസം നടത്തപ്പെട്ട ബോട്ട്ഹാക്ക്’ മത്സരത്തിൽ പങ്കെടുത്തവരുടെ ആശയങ്ങളും ഉപയോഗപ്പെടുത്തും.

TAGS: Flydubai |