പാരീസിലേക്ക് ഇത്തിഹാദിന്റെ എ 380 വിമാനസർവീസ്

Posted on: April 9, 2017

അബുദാബി : ഇത്തിഹാദ് എയർവേസ് വേനൽകാല സമയക്രമത്തിന്റെ ഭാഗമായി അബുദാബിയിൽ നിന്നു പാരീസിലേക്ക് എ 380 വിമാനം സർവീസ് ആരംഭിക്കും. 415 ഇക്കണോമി സ്മാർട്ട് സീറ്റുകൾ ഉൾപ്പടെ ഡബിൾ ഡെക്കർ വിമാനത്തിൽ 496 പേർക്ക് യാത്ര ചെയ്യാൻ സാധിക്കും. ദി റസിഡന്റ്‌സ് എന്ന മൂന്നു മുറികളുള്ള അത്യാഡംബര സ്യൂട്ടും ലഭ്യമാണ്.

ഫ്‌ളൈറ്റ് ഇ വൈ 31 അബുദാബിയിൽ നിന്ന് 02.15 ന് (പ്രാദേശിക സമയം) പുറപ്പെട്ട് 07.50 ന് പാരീസിലെ ചാൾസ് ഡിഗാൾ എയർപോർട്ടിലെത്തും. റിട്ടേൺ ഫ്‌ളൈറ്റ് ഇ വൈ 32 പ്രാദേശിക സമയം 10.40 ന് പാരീസിൽ നിന്നും പുറപ്പെട്ട് 19.30 ന് അബുദാബിയിലെത്തും. പാരീസിലേക്ക് എ 380 എത്തുന്നത് ഏഷ്യയിൽ നിന്നും ഓസ്‌ട്രേലിയയിൽ നിന്നുമുള്ള യാത്രക്കാർക്ക് ഗുണകരമാകുമെന്ന് ഇത്തിഹാദ് എയർവേസ് സിഇഒ പീറ്റർ ബാംഗാർട്ടനർ പറഞ്ഞു.

TAGS: Etihad Airways |