ജെറ്റ് എയർവേസും യൂബറും തമ്മിൽ ധാരണ

Posted on: March 26, 2017

കൊച്ചി : ജെറ്റ് എയർവേസ് ഓൺലൈൻ ടാക്‌സി ഓപറേറ്ററായ യൂബറുമായി സഹകരിക്കുന്നു. ജെറ്റ് എയർവേസ് ആപ്പിൽ ടിക്കറ്റ് ബുക്ക് ചെയ്യുന്ന അതിഥികൾക്ക് എയർപോർട്ടിലേക്കും തിരിച്ചും യാത്രാ സൗകര്യം ഒരുക്കുന്നതിനാണ് യൂബറുമായി സഹകരിക്കുന്നത്. ആപ്പ് ഉപയോഗിച്ച് ഫ്‌ളൈറ്റ് ബുക്ക് ചെയ്യുന്നവർക്കും ആദ്യമായി യൂബർ ഉപയോഗിക്കുന്നവർക്കും ആദ്യ മൂന്ന് റൈഡുകൾക്കു ജെറ്റ്‌യൂബർ എന്ന പ്രമോ കോഡ് ഉപയോഗിച്ച് 150 രൂപയുടെ ഇളവ് നേടാവുന്നതാണ്.

അതിഥികൾക്ക് മികച്ച സൗകര്യങ്ങൾ ഒരുക്കുകയെന്ന എയർലൈനിന്റെ ആഗ്രഹങ്ങളുടെ പ്രതിഫലനമാണ് യൂബറുമായുള്ള സഹകരണമെന്ന് ജെറ്റ് എയർവേസ് ചീഫ് കൊമേഴ്‌സ്യൽ ഓഫീസർ ജയരാജ് ഷൺമുഖം പറഞ്ഞു.

ഈ സഹകരണത്തിലൂടെ രാജ്യത്തെ 29 നഗരങ്ങളിലെ യാത്രക്കാർക്ക് ഫ്‌ളൈറ്റ് ബുക്ക് ചെയ്യുമ്പോൾ തന്നെ യൂബറും ഉറപ്പിക്കാമെന്ന് യൂബർ ഇന്ത്യ ചീഫ് ബിസിനസ് ഓഫീസർ മധു കണ്ണൻ പറഞ്ഞു. അവസാന നിമിഷങ്ങളിലെ ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ ഇത് ഉപകരിക്കുമെന്നും അദേഹം കൂട്ടിചേർത്തു.

TAGS: Jet Airways | Uber |