ഇരുപത് രാജ്യങ്ങളിലേക്ക് കുറഞ്ഞ നിരക്കുമായി എയർ ഏഷ്യ

Posted on: January 10, 2017

കൊച്ചി : എയർ ഏഷ്യ ഇന്ത്യ ഉൾപ്പെടെ 20 രാജ്യങ്ങളിലെ 100 ഡെസ്റ്റിനേഷനുകളിലേക്ക് പ്രത്യേക ഇളവുകൾ അവതരിപ്പിച്ചു. ഏഷ്യയിലേയും ആസ്‌ട്രേലിയയിലേയും പ്രധാന നഗരങ്ങളിലേക്ക് എട്ടാം വർഷമാണ് എയർ ഏഷ്യ ഏർളി ബേഡ് സെയിൽ അവതരിപ്പിക്കുന്നത്. കൊച്ചി, ബംഗലുരു, ഗുവാഹത്തി, ഗോവ, പൂനെ, ഹൈദരാബാദ് എന്നീ നഗരങ്ങളിലേക്ക് 899 രൂപ മാത്രമാണ് വൺവേ ടിക്കറ്റ് നിരക്ക്. എയർ ഏഷ്യ ഗ്രൂപ്പ് ശൃംഖലയിൽ കുലാലംപൂർ, ബാങ്കോക്ക്, ആസ്‌ട്രേലിയ തുടങ്ങി ഒട്ടനവധി ലക്ഷ്യ കേന്ദ്രങ്ങളിലേക്ക് കേവലം 3499 രൂപയാണ് വൺവേ ടിക്കറ്റ് നിരക്ക്.

കുറഞ്ഞ നിരക്കിൽ ജനുവരി 15 വരെ ബുക്കു ചെയ്യാം. മേയ് ഒന്നു മുതൽ 2018 ഫെബ്രുവരി ആറുവരെയാണ് യാത്രാ കാലാവധി. യാത്രികകർക്ക് ഇന്ത്യൻ, അന്താരാഷ്ട്ര ഭക്ഷണ വിഭവങ്ങൾ മുൻകൂട്ടി ബുക്ക് ചെയ്യാം. ബാഗേജുകളും മുൻകൂട്ടി ബുക്കുചെയ്യാവുന്നതാണ്. വിമാനം പുറപ്പെടുന്നതിന് 4 മണിക്കൂർ മുമ്പ് www.airasia.com ൽ മാനേജ് മൈ ബുക്കിംഗിലും ബാഗേജ് ബുക്കുചെയ്യാം. ബംഗലുരു, ന്യൂഡൽഹി എന്നീ രണ്ടു ഹബുകളിലായി 11 നഗരങ്ങളിലേയ്ക്കാണ് എയർ ഏഷ്യ ഇന്ത്യയുടെ ആഭ്യന്തര സർവീസുകൾ.

TAGS: Air Asia |