ജെറ്റ് പ്രിവിലേജ് ഡെൽറ്റാ സ്‌കൈമൈൽസുമായി സഹകരിക്കുന്നു

Posted on: December 19, 2016

കൊച്ചി : ജെറ്റ് എയർവേസിന്റെ ഫ്രീക്വന്റ് ഫ്‌ളയർ പദ്ധതിയായ ജെറ്റ് പ്രിവിലേജ് ഡെൽറ്റാ എയർലൈൻസിന്റെ സ്‌കൈ മൈൽസുമായി സഹകരിച്ച് ഉപഭോക്താക്കൾക്കു കൂടുതൽ നേട്ടങ്ങൾ ലഭ്യമാക്കും. ജെറ്റ് പ്രിവിലേജുമായി ധാരണയുണ്ടാക്കുന്ന 30 മത് എയർലൈനാണ് ഡെൽറ്റാ എയർലൈൻസ്. ഡെൽറ്റാ എയർലൈൻസിന്റെ 57 രാജ്യങ്ങളിലായുള്ള 323 കേന്ദങ്ങളിലേക്കുള്ള യാത്രകൾക്ക് ജെ പി മൈൽസ് എന്ന പേരിലുള്ള പോയിന്റുകൾ നേടാനും റിഡീം ചെയ്യാനും ജെറ്റ് പ്രിവിലേജ് അംഗങ്ങൾക്ക് അവസരമുണ്ടാകും.

പ്രതിദിനം 15,000 സർവീസുകളാണ് ഡെൽറ്റാ എയർലൈൻസിനുള്ളത്. ഡെൽറ്റാ എയർലൈൻസുമായുള്ള തങ്ങളുടെ സഹകരണം ചുരുങ്ങിയ കാലത്തിനുള്ളിൽ തന്നെ വളരെ വലിയ വിജയമായിരിക്കുകയാണെന്ന് ജെറ്റ് പ്രിവിലേജ് മാനേജിംഗ് ഡയറക്ടർ മനീഷ് ദുരേജ പറഞ്ഞു. ഈ നേട്ടങ്ങൾ അടിസ്ഥാനമാക്കി തങ്ങളുടെ ഉപഭോക്താക്കൾക്ക് കൂടുതൽ മെച്ചമുണ്ടാക്കി കൊടുക്കുവാൻ പുതിയ സഹകരണം വഴിയൊരുക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജെ പി മൈലുകൾ നേടി കൂടുതൽ പുതിയ റൂട്ടുകളിൽ പറക്കാനുള്ള അവസരം കൂടിയാണ് ഈ സഹകരണം ലഭ്യമാക്കുന്നതെന്നും അദേഹം കൂട്ടിച്ചേർത്തു.