ഖത്തർ എയർവേസ് ഫ്‌ലീറ്റിൽ എ 350 വരുന്നു

Posted on: August 30, 2014

Qatar-Airways-A-350-big

പുതുവത്സരത്തോടെ ഖത്തർ എയർവേസ് എ 350 സർവീസ് ആരംഭിക്കും. കമ്പനി ഓർഡർ നൽകിയിട്ടുള്ള 80 എ 350 എയർക്രാഫറ്റുകളിൽ ആദ്യത്തേത് ഈ വർഷം അവസാനത്തോടെ ഡെലിവറി ലഭിക്കും.

പ്രതിദിനം 140 ഡെസ്റ്റിനേഷനുകളിലേക്കാണ് ഇപ്പോൾ ഖത്തർ എയർവേസ് സർവീസ് നടത്തുന്നത്. ഫ്‌ലീറ്റ് നവീകരണത്തിന്റെ ഭാഗമായി 80 എ 350 ക്കു പുറമെ 100 ബോയിംഗ് 777 എക്‌സ് ഉൾപ്പടെ 340 വിമാനങ്ങൾക്കാണ് ഖത്തർ എയർവേസ് ഓർഡർ നൽകിയിട്ടുള്ളത്. 70 ബില്യൺ യുഎസ് ഡോളറാണ് മൊത്തം മുതൽമുടക്ക്.