സിയാലിന് മികച്ച നോൺ മെട്രോ വിമാനത്താവളത്തിനുള്ള പുരസ്‌കാരം

Posted on: August 30, 2016

CIAL-ACK-Nair-receiving-APA

കൊച്ചി : എയർ പാസഞ്ചേഴ്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യ രജത ജൂബിലിയോടനുബന്ധിച്ച് മികച്ച നോൺ മെട്രോ വിമാനത്താവളത്തിന് ഏർപ്പെടുത്തിയ ദേശീയ പുരസ്‌കാരം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന് ലഭിച്ചു.

മെട്രോ നഗരങ്ങളിലെ മികച്ച വിമാനത്താവളമായി മുംബൈ എയർപോർട്ട് തെരഞ്ഞെടുക്കപ്പെട്ടു. 2016 ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ യാത്രക്കാർക്കായി ദേശീയതലത്തിൽ നടത്തിയ സർവേയിൽ നിന്നാണ് മെട്രോ, നോൺ മെട്രോ വിമാനത്താവളങ്ങളെ തെരഞ്ഞെടുത്തത്. നിലവിൽ രാജ്യത്ത് മൊത്തം യാത്രക്കാരുടെ എണ്ണത്തിൽ ഏഴാം സ്ഥാനവും അന്താരാഷ്ട്ര യാത്രാക്കരുടെ എണ്ണത്തിൽ നാലാം സ്ഥാനവും സിയാലിനുണ്ട്.

ഡൽഹിയിൽ നടന്ന ചടങ്ങിൽ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പു മന്ത്രി നിതിൻ ഗഡ്കരിയിൽ നിന്ന് സിയാൽ എയർപോർട്ട് ഡയറക്ടർ എ. സി. കെ. നായർ പുരസ്‌കാരം ഏറ്റുവാങ്ങി. കേന്ദ്ര മന്ത്രിമാരായ രാജീവ് പ്രതാപ് റൂഡി, രാംവിലാസ് പസ്വാൻ സ്മൃതി ഇറാനി, സിവിൽ ഏവിയേഷൻ സെക്രട്ടറി ആർ.എൻ. ചൗബെ, എയർ പാസഞ്ചേഴ്‌സ് അസോസിയേഷൻ ദേശീയ പ്രസിഡന്റ് സുധാകര റെഡ്ഡി, വൈസ് പ്രസിഡന്റ് മിലൻ സതാകിയ തുടങ്ങിയവർ പങ്കെടുത്തു.