ഒമാൻ എയർ ഇറാക്കിലേക്ക്

Posted on: August 14, 2016

Oman-Air-Boeing-737-800-Big

മസ്‌ക്കറ്റ് : ഒമാൻ എയർ ഇറാക്കിലേക്ക് സർവീസ് തുടങ്ങുന്നു. മസ്‌ക്കറ്റിൽ നിന്ന് നജാഫിലേക്ക് സെപ്റ്റംബർ 15 മുതൽ സർവീസ് തുടങ്ങും. തുടക്കത്തിൽ പ്രതിവാരം നാല് സർവീസുകൾ വീതമായിരിക്കും.

ബോയിംഗ് 737-800 എയർക്രാഫ്റ്റാണ് സർവീസിന് ഉപയോഗിക്കുന്നത്. ഇതോടെ 28 രാജ്യങ്ങളിലെ 51 ഡെസ്റ്റിനേഷനുകളിലേക്ക് ഒമാൻ എയർ സർവീസ് വ്യാപിക്കും. 2020 ൽ 75 ഡെസ്റ്റിനേഷനുകളിലേക്ക് സർവീസ് നടത്താനാണ് ഒമാൻ എയറിന്റെ ലക്ഷ്യം.